Thursday, July 31

Tag: oriental school

പ്രതിഭകളെ ആദരിക്കലും നവാഗത സംഗമവും സമുചിതമായി ആഘോഷിച്ചു
Local news

പ്രതിഭകളെ ആദരിക്കലും നവാഗത സംഗമവും സമുചിതമായി ആഘോഷിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടി ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഒന്നാം വർഷം ഏറ്റവും കൂടുതൽ മാർക്ക് നേടി ശ്രദ്ധ പിടിച്ചുപറ്റിയ വിദ്യാർത്ഥികളെ ആദരിക്കാനും പുതിയ അധ്യായം ആരംഭിക്കുന്ന വിദ്യാർത്ഥികളെ സ്വീകരിക്കാനും സ്‌നേഹതുടിപ്പോടെ സംഘടിപ്പിച്ച പ്രതിഭാ ആദരവും നവാഗത സംഗമവും സമുചിതമായി നടന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സാന്നിദ്ധ്യത്തിൽ മെമന്റോകളും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു. നവാഗതരായി ചേർന്ന വിദ്യാർത്ഥികൾക്ക് സ്കൂൾ കുടുംബം ആദരവോടെയും സ്‌നേഹപൂർവ്വമായ വരവേൽപാണ് നൽകിയത്. ഫ്രഷേസ് ഡേയുടെ ഭാഗമായി വിവിധ കലാപരിപാടികളും മധുരവിതരണവും നടന്നു. പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി മാസ്റ്റർ നിർവ്വഹിച്ചു. ടി.സി. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. കെ.വി. സാബിറ, കെ.ഹുസൈൻ കോയ, കെ.കെ. നുസ്റത്ത്, പി. ഇസ്മായിൽ, പി.വി.ഹുസൈൻ, മുനീർ ത...
Local news

കൂടെയുണ്ട് കരുത്തേകാൻ : സ്കൂൾ തല ശിൽപശാല സംഘടിപ്പിച്ചു

തിരൂരങ്ങാടി : ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന കൂടെയുണ്ട് കരുത്തേകാൻ എന്ന പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം പി.ടി.എ. പ്രസിഡണ്ട് എം.ടി അയ്യൂബ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഇൻചാർജ് എം.സുഹൈൽ മാസ്റ്റർ മയ്യേരി അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളെ അധികരിച്ച് ഇ എം സൗദ, പി.വി. ഹുസൈൻ, കെ.വി. സാബിറ, പി. ജാഫർ ടി.സി. അബ്ദുൽ നാസർ പി. ഇസ്മായിൽ സംസാരിച്ചു. യു.ടി. അബൂബക്കർ നന്ദി ഭാഷണം നിർവ്വഹിച്ചു. മുനീർ താനാളൂർ നേതൃത്വവും നൽകി. കൗമാരക്കാരുടെ ശാരീരിക, മാനസിക, സാമൂഹികാരോഗ്യത്തെ പരിപോഷിപ്പിക്കുന്നതിനായി അധ്യാപകരെ പ്രാപ്‌തരാക്കുക.സങ്കീർണമായ സമകാലിക ലോകത്ത് വിദ്യാർത്ഥിസമൂഹം അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്ന‌ങ്ങൾ തിരിച്ചറിയാനും കാരണങ്ങൾ കണ്ടെത്താനും, ശാസ്ത്രീയപ്രതിരോധമാർഗങ്ങൾ അവലംബിക്കാനും അധ്യാപകരെ പരിശീലിപ്പിക്കുക. വിദ്യാർത്ഥികൾക്ക് പ്രവർത്തനാധിഷ്‌ഠിത പര...
error: Content is protected !!