Saturday, July 12

Tag: Ozhur kuruvattassery

സീബ്രാലൈനിൽ വെച്ച് ബൈക്കിടിച്ച് പാണ്ടിമുറ്റം സ്വദേശി മരിച്ചു
Accident

സീബ്രാലൈനിൽ വെച്ച് ബൈക്കിടിച്ച് പാണ്ടിമുറ്റം സ്വദേശി മരിച്ചു

ഒഴുർ : സീബ്രാലൈനിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് പാണ്ടിമുറ്റം സ്വദേശിയായ യുവാവ് മരിച്ചു. പാണ്ടിമുറ്റം പന്തിരായിപ്പാടത്ത് താമസിക്കുന്ന പൂളക്കൽ പരേതനായ കുമാരൻ്റെ മകൻ പ്രകാശൻ എന്ന ബാബു (43) ആണ് മരിച്ചത്. ഒഴൂർ കുറുവട്ടശ്ശേരിയിൽ വെച്ച് ഇന്ന് ഉച്ചയ്ക്ക് 4.40 നാണ് അപകടം. കുറുവട്ടശ്ശേരിയിൽ മീൻ വാങ്ങാൻ വേണ്ടി സീബ്രാലൈനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാബുവിന ഉടനെ താനാളൂരിലെ ക്ലിനിക്കിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.മൃതദേഹം തിരൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി....
error: Content is protected !!