പറമ്പിൽ പീടികയിൽ കാറും ബൈക്കും ഇടിച്ച് യുവാവ് മരിച്ചു
പെരുവള്ളൂർ: പറമ്പിൽ പീടികയിൽ കാറും ബൈക്കും അപകടത്തിൽ പെട്ട് യുവാവ് മരിച്ചു. വേങ്ങര പാക്കടപ്പുറായി മാടൻ ചിന സ്വദേശി ചക്കിപ്പറമ്പൻ ഉസ്മാന്റെ മകൻ സി .പി. മുനീർ ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന നിസാർ എന്നയാൾക്ക് പരിക്കേറ്റു . ഇന്ന് വൈകുന്നേരം പടിക്കൽ കരുവാങ്കല്ല് റോഡിൽ പെരുവള്ളൂർ പറമ്പിൽ പീടിക HP പെട്രോൾ പമ്പിന് മുന്നിൽ വെച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടുപോയെങ്കിലും മുനീർ മരണപ്പെട്ടു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറി. മരിച്ച മുനീർ കഴിഞ്ഞയാഴ്ചയാണ് ഗൾഫിൽ നിന്നും എത്തിയത്....

