പാലച്ചിറമാട് മഹല്ല് കുടുംബ സംഗമവും പ്രവാസി മീറ്റും സമാപിച്ചു
കോട്ടക്കല്‍ : പാലച്ചിറമാട് മഹല്ല് കുടുംബ സംഗമവും പ്രവാസി മീറ്റും സമാപിച്ചു. പ്രവാസി മീറ്റിൻ്റെ ഭാഗമായി മഹല്ലിൽ നിന്നും 25 വർഷം പ്രവാസജീവിതം നയിച്ച 60 വയസ്സ് പൂർത്തിയായ 1 10 പേരെയും 40 വർഷത്തിലധികം മഹല്ല് ഖത്തീബ് ആയി സേവനം അനുഷ്ഠിച്ച പി. മുഹമ്മദ് മുസ്ലിയാർ മഹല്ലിലെ ആദ്യത്തെ പൈലറ്റും എയർ ക്രാഫ്റ്റ് എഞ്ചീനിയറുമായ ഷാഹുൽ ഹമീദ് മൊയ്തീൻകുട്ടി എന്നിവരെയും മഹല്ല് ഖാസി റഷീദലി ശിഹാബ് തങ്ങൾ ആദരിച്ചു.
മഹല്ലിനെ 6 ഭാഗങ്ങളായി തിരിച്ച് നടന്ന കുടുംബ സംഗമ ങ്ങളുടെ സമാപനമായാണ് മഹല്ല് തല സംഗമം സംഘടിപ്പിച്ചത്. പ്രവാസി സംഗമം സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മഹല്ല് പ്രസിഡൻ്റ് പാറയിൽ ബാപ്പു ഹാജി അധ്യക്ഷത വഹിച്ചു. ഹനീഫ മൂന്നിയൂർ, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ എന്നിവർ സംബന്ധിച്ചു. അബ്ദുല്ല സലീം വാഫി മുഖ്യ പ്രഭാഷണം നടത്തി. പാറയിൽ ബാപ്പു ഹാജി, മുക്ര സുലൈമാൻ ഹാജി, ടി മൊയ്തീൻ കുട്ടി ഹാജി, ...