Tag: Panchayath office march

നന്നമ്പ്ര കുടിവെള്ള പദ്ധതി അട്ടിമറിക്കുന്നു; സിപിഎം പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി
Local news

നന്നമ്പ്ര കുടിവെള്ള പദ്ധതി അട്ടിമറിക്കുന്നു; സിപിഎം പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി

നന്നമ്പ്ര: പഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതി അട്ടിമറിക്കുന്നു എന്നാരോപിച്ച് നന്നമ്പ്ര പഞ്ചായത്ത് യുഡിഫ് ഭരണസമിതിക്കെതിരെ സി പി എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. താനൂർ ഏരിയ കമ്മറ്റി അംഗം കെ.ടി. ശശി ഉദ്ഘാടനം ചെയ്തു. കുടിവെള്ള പദ്ധതി വേഗത്തിലാക്കാനോ തകർന്ന റോഡുകൾ നന്നാക്കാനോ പഞ്ചായത്തോ എം എൽ എ യോ ഇടപെട്ടില്ലെന്നു അദ്ദേഹം ആരോപിച്ചു. ഇതേ പദ്ധതി മറ്റു പഞ്ചായത്തുകളിൽ നന്നായി നടപ്പിലാക്കിയിട്ടുണ്ട്. എന്നാൽ ഇവിടത്തെ ഭരണ പരാജയം സർക്കാരിന്റെ മേൽ ആരോപിച്ചു രക്ഷപ്പെടാനാണ് പഞ്ചായത്ത് ഭരണ സമിതി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ലോക്കൽ സെക്രട്ടറി കെ.ഗോപാലൻ അധ്യക്ഷനായി.പഞ്ചായത്തംഗം പി പി ഷാഹുൽഹമീദ്, കെ പി കെ തങ്ങൾ എന്നിവർ സംസാരിച്ചു. കെ ബാലൻ സ്വാഗതവും കെ പ്രഭാകരൻ നന്ദിയും പറഞ്ഞു.പിഎംഎസ്ടി കോളേജ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിന് ...
Local news

തെന്നല ജലനിധിയിലെ അഴിമതി അവസാനിപ്പിക്കുക: സിപിഎം പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി

തെന്നല ജലനിധി പദ്ധതി നടത്തിപ്പിലെ അഴിമതി അവസാനിപ്പിക്കുക. സർക്കാർ സർക്കുലറിനു വിരുദ്ധമായി ജലമിഷൻ പദ്ധതിയിലൂടെ വാട്ടർ കണക്ഷന് അധിക തുക ഈടാക്കുന്ന എസ്.എൽ. ഇസി നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.എം തെന്നല ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ തെന്നല ജലനിധി ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി. വാട്‌സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ.. https://chat.whatsapp.com/DJZgCD6FJxHCipEsk1vvvM തെന്നല ലോക്കൽ കമ്മറ്റി സെക്രട്ടറി സയ്യിദലി മജീദ് കെ.വി ഉൽഘാടനം ചെയ്തു. മച്ചിങ്ങൽ അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീധരൻ ഇല്ലാട്ട്, ടി.മുഹമ്മത് കുട്ടി, സി.കെ.കെ.കുഞ്ഞിമുഹമ്മദ്, എ.വി നിസാർ പ്രസംഗിച്ചു. സുബ്രഹ്മണ്യൻ പറമ്പേരി, കെ.വി. സലാം, വി.കെ. കരീം എന്നിവർ നേതൃത്വം നൽകി. തുടർന്ന് ജനങ്ങളിൽ നിന്നും ഒപ്പുശേഖരണം നടത്തിയ നിവേദനം പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി. ...
error: Content is protected !!