Monday, October 13

Tag: Panchhayath election

തദ്ദേശ തിരഞ്ഞെടുപ്പ്: സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഇന്ന് മുതൽ. സംവരണം നിശ്ചയിക്കുന്നത് ഇങ്ങനെ
Politics

തദ്ദേശ തിരഞ്ഞെടുപ്പ്: സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഇന്ന് മുതൽ. സംവരണം നിശ്ചയിക്കുന്നത് ഇങ്ങനെ

മലപ്പുറം : തദ്ദേശ തെരഞ്ഞെടുപ്പിന് വാർഡുകളുടെ സംവരണ ക്രമം നിശ്ചയിക്കുന്ന നറുക്കെടുപ്പ് ഇന്ന് മുതൽ ആരംഭിക്കും. സംവരണ വാർഡുകൾ തീരുമാനമാകുന്നതോടെ രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർഥി നിർണയ നടപടികളിലേക്ക് നീങ്ങും. മുന്നണികളിൽ സീറ്റ് ധാരണ ചർച്ചയും ആരംഭിക്കും. പഞ്ചായത്തുകളിലെ സംവരണ വാർഡുകളാണ് ഇന്ന് നറുക്കിട്ട് തീര്യമാനിക്കുക. നിലമ്പൂർ വണ്ടൂർ, മലപ്പുറം, വേങ്ങര ബ്ലോക്കുകൾക്ക് കീഴിലുള്ള പഞ്ചായത്തുകളിലെ വാർഡുകളാണ് ഇന്നു നിർണയിക്കുക.രാവിലെ 10 മുതൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് നറുക്കെടുപ്പ്. പഞ്ചായത്തുകളിലെ നറുക്കെടുപ്പ് 15വരെ തുട രും. നഗരസഭകളിലെ നറുക്കെടുപ്പ് 16ന് തദ്ദേശ ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ ഓഫീസിൽ വെച്ചാണ്. ബ്ലോക്ക് പഞ്ചായത്തുകളിലേത് 18നും ജില്ലാ പഞ്ചായത്തിന്റെത് 21 നും കലക്ട‌റേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. പകുതി സീറ്റുകൾ വനിതാ സംവരണമാണ്. കഴിഞ്ഞ 2 തവണയും സംവരണ വാർഡുകളായിരുന്നവയെ ഒഴിവാക്...
error: Content is protected !!