പരപ്പനങ്ങാടിയില്‍ ഓടികൊണ്ടിരുന്ന ട്രെയിനിനടിയില്‍ നിന്ന് തീയും പുകയും ; പുറത്തേക്ക് ചാടിയിറങ്ങി യാത്രക്കാര്‍
പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ ഓടികൊണ്ടിരുന്ന ട്രൈയിനില്‍ തീയും പുകയും. പരപ്പനങ്ങാടി വഴി മംഗലാപുരത്തേക്ക് പോകുകയായിരുന്ന വിവേക് എക്സ്പ്രസ്സ് ട്രെയിനിന്റെ ലോക്കല്‍ കമ്പാര്‍ട്ട്മെന്റിന്റെ അടിഭാഗത്താണ് പരപ്പനങ്ങാടി റെയില്‍വെ സ്റ്റേഷന് എത്തുന്നതിന് തൊട്ടടൂത്ത് വെച്ച് തീ കണ്ടത്. ഇന്ന് പുലര്‍ച്ചെ 5 മണിയോടടുത്താണ് സംഭവം. പ്രായമായവരും കുട്ടികളുമടക്കമുള്ളവര്‍ കമ്പാര്‍ട്ട്മെന്റില്‍ ഉണ്ടായിരുന്നു. അതിഥി തൊഴിലാളികളാണ് കൂടുതലായും ഈ കമ്പാര്‍ട്ട്മെന്റിലുണ്ടായിരുന്നത്. തീ കണ്ടയുടനെ ട്രെയിന്‍ നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി. ആര്‍ക്കും പരിക്കില്ല.
റെയില്‍ വേ ട്രാക്കിലേക്ക് ഇറങ്ങിയതില്‍ ചിലയാളുകള്‍ക്ക് ചെറിയ മുറിവ് പറ്റി എന്നതൊഴിച്ചാല്‍ ആര്‍ക്കും തന്നെ പരിക്കേറ്റിട്ടില്ല. 108 ആംബുലന്‍സടക്കം സംഭവ സ്ഥലത്തെത്തിയിരുന്നു. ട്രെയിനിലുണ്ടായിരുന്നവര്‍ ട്രാക്കിലേക്കിറങ്ങി സമീപത്തെ വീടിലേക്ക് മാറി. പ്രായമാ...