Tag: Parappur panchayath

നൂതന വിദ്യാഭ്യാസ പദ്ധതിയുമായി പറപ്പൂർ പഞ്ചായത്ത്
Local news

നൂതന വിദ്യാഭ്യാസ പദ്ധതിയുമായി പറപ്പൂർ പഞ്ചായത്ത്

പറപ്പൂർ: പഞ്ചായത്തിൽ സമഗ്ര വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യം വെച്ച് ഭരണസമിതി പുതിയ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നു.ഒരു വർഷം നീണ്ടുനിൽക്കുന്ന വിദ്യാഭ്യാസ പദ്ധതി ഇൻസ്പിറ എന്ന പേരിലാണ് നടപ്പിലാക്കുന്നത്.പറപ്പൂർ ഗ്രാമ പഞ്ചായത്തിലെ കെ.ജി മുതൽ എച്ച്.എസ്.എസ് വരെയുള്ള വിദ്യാർത്ഥികളുടെ പഠന പ്രക്രിയ വളർച്ചക്കും, ക്രിയാത്മകമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും സഹായിക്കുന്ന നൂതന ആശയങ്ങൾ ഉൾപെടുത്തിയ പദ്ധതിയാണ് ഗ്രാമ പഞ്ചായത്ത് ആവിഷ്കരിച്ചിട്ടുള്ളത്.വിദ്യാർത്ഥികൾക്ക് വേണ്ടി ഓൺലൈനായും, ഓഫ് ലൈനായും നടത്തുന്ന പരിപാടികളിൽ കരിയർ ഗൈഡൻസ്, മോട്ടിവേഷൻ ക്ലാസ്സുകൾ,സ്പോർട്സ് മീറ്റ്, കലോത്സവങ്ങൾ, എക്സ്പോ, സഹവാസ ക്യാമ്പുകൾ,ഫുട്ബോൾ ടൂർണമെന്റുകൾ, സയൻസ് എക്സ്പോകൾ എന്നിവ ഉൾപ്പെടും.പദ്ധതിയുടെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.റഫീഖ നിർവ്വഹിച്ചു.ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.സലീമ ടീച്ചർ അധ്യക്ഷത വഹിച്ചു. ജ...
error: Content is protected !!