Saturday, December 6

Tag: Payyanad stadium

മഴയിലും ആവേശം ചോരാത്ത മത്സരം; മുഹമ്മദൻസിന് വിജയം
Sports

മഴയിലും ആവേശം ചോരാത്ത മത്സരം; മുഹമ്മദൻസിന് വിജയം

മലപ്പുറം: മഴയിൽ നനഞ്ഞ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ആവേശ തീ പടർത്തിയ പോരാട്ടത്തിൽ സൂപ്പർ ലീഗ് കേരള ഓൾ സ്റ്റാർ ഇലവനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബിന് വിജയം. വയനാടിന് കൈത്താങ്ങാകാനായി സംഘടിപ്പിച്ച ഫുട്ബോൾ മത്സരം സെപ്റ്റംബർ ഏഴിന് തുടക്കമാകുന്ന കേരള സൂപ്പർ ലീഗിനുള്ള ആവേശ തിരയിളക്കം കൂടിയായി. മത്സരത്തിന്റെ 21ആം മിനുറ്റിൽ മുഹമ്മദൻ സ്പോർട്ടിങാണ് ആദ്യ ഗോൾ നേടിയത്. തുടക്കം മുതൽ ആക്രമിച്ച് കളിച്ച മുഹമ്മദൻസ് റംസാനിയയിലൂടെയാണ് ആദ്യ ഗോൾ നേടിയത്. നാല് മിനുറ്റുകൾക്കകം തന്നെ ഓൾ സ്റ്റാർ ഇലവൻ നായകൻ ബെൽഫോർട്ടിലൂടെ ഗോൾ മടക്കി. ആദ്യ പകുതിയിൽ പിന്നീടുള്ള ഇരു ടീമുകളുടേയും അക്രമം പ്രതിരോധ മതിലുകളിൽ തട്ടി പാളുന്നതാണ് കണ്ടത്. രണ്ടാം പകുതിയുടെ 30ആം മിനുറ്റിലാണ് മത്സരത്തിലെ വിജയഗോൾ വരുന്നത്. അബ്ദുൽ കാദിരിയുടെ തകർപ്പൻ ഗോളിലൂടെയായിരുന്നു കൊൽക്കത്ത ക്ലബിന്റെ വിജയം. ...
Sports

സന്തോഷ് ട്രോഫി: ബംഗാളിനെ തോൽപ്പിച്ച് കേരളം ജേതാക്കൾ

സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഏഴാം കിരീടം. ഫൈനലില്‍ പശ്ചിമ ബംഗാളിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് തോല്‍പ്പിച്ചാണ് കേരളത്തിന്‍റെ കിരീടനേട്ടം. ആതിഥേയരെന്ന നിലയില്‍ കേരളത്തിന്‍റെ മൂന്നാം കിരീടവും 2018 ന് ശേഷം ആദ്യ കിരീടനേട്ടമാണിത്. ഇതിന് മുമ്പ് കൊച്ചിയില്‍ 1973ലും 1993ലുമായിരുന്നു ആതിഥേയരെന്ന നിലയിലുള്ള കേരളത്തിന്‍റെ കിരീടനേട്ടം. പെനല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടാം കിക്കെടുത്ത ബംഗാളിന്‍റെ സജലിന് പിഴച്ചു. സജലിന്‍റെ കിക്ക് പുറത്തേക്ക് പോയപ്പോള്‍ കേരളത്തിന്‍റെ കിക്കുകള്‍ എല്ലാം ഗോളായി. നിശ്ചിത സമയത്ത് ഗോള്‍രഹിതമായ മത്സരത്തില്‍ എക്സ്ട്രാ ടൈമിന്‍റെ ഏഴാം മിനിറ്റില്‍ ദിലീപ് ഓര്‍വനിലൂടെ ബംഗാള്‍ ലീഡെടുത്തു. എക്സ്ട്രാ ടൈം തീരാന്‍ നാലു മിനിറ്റ് ബാക്കിയിരിക്കെ സഫ്‌നാദ് ഉഗ്രന്‍ ഹെഡറിലൂടെ കേരളം ഒപ്പമെത്തി. കലാശപ്പോരാട്ടത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന...
Sports

സന്തോഷ് ട്രോഫി: സർവീസസ്, മേഘാലയ ടീമുകൾക്ക് സ്വീകരണം നൽകി

തിരൂരങ്ങാടി: സന്തോഷ് ട്രോഫി ടൂർണമെന്റിൽ പങ്കെടുക്കാനെത്തിയ സർവീസസ്, മേഘാലയ ടീമുകൾക്ക് ഉജ്ജ്വല സ്വീകരണം നൽകി. കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ എത്തിയ ടീമിനെ അധികൃതർ സ്വീകരിച്ചു. പ്രത്യേകം ഏർപ്പാട് ചെയ്ത വാഹനത്തിൽ താമസ സ്ഥലമായ തലപ്പാറ ലക്‌സോറ ഹോട്ടലിൽ എത്തിച്ചു. പി.അബ്ദുൽ ഹമീദ് എം എൽ എ, സ്പോർട്സ് കൗണ്സിൽ പ്രതിനിധി യു.തിലകൻ, എന്നിവരുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു. ലൈസൻ ഓഫീസർമാരായ ഷുക്കൂർ ഇല്ലത്ത്, സാബു എന്നിവർ കൂടെയുണ്ട്. ഇരു ടീമുകളുടെയും കൂടെ കോച്ച്, അസി.കോച്ച്, ഫിസിയോ തെറാപ്പിസ്റ്റ്, തുടങ്ങിയവരും കൂടെയുണ്ട്. നിലവിലെ സന്തോഷ് ട്രോഫി ചാംപ്യന്മാരാണ് സർവീസസ്. ആർമിയുടെ ടീമായ സർവീസസിനെ സ്വീകരിക്കാൻ മലപ്പുറം സൈനിക കൂട്ടായ്മയും എത്തിയിരുന്നു....
Sports

സന്തോഷ് ട്രോഫി ടിക്കറ്റ് നിരക്ക് നിശ്ചയിച്ചു: വില്‍പ്പന നേരിട്ടും ഓണ്‍ലൈനായും

ടിക്കറ്റുകള്‍ വാങ്ങാന്‍ ജില്ലയിലെ പ്രധാനകേന്ദ്രങ്ങളില്‍ സൗകര്യംമലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചു. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ ഗ്യാലറിയില്‍ കളി കാണുന്നതിന് ഒരു മത്സരത്തിന് 100 രൂപയും കസേരയില്‍ ഇരുന്ന് കളി കാണാന്‍ ഒരു മത്സരത്തിന് 250 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഇതേ ഇനത്തില്‍ സീസണ്‍ ടിക്കറ്റിന് 1000 രൂപയും 2500 രൂപയുമാണ് വിലയായി തീരുമാനിച്ചിരിക്കുന്നത്. വി.ഐ.പി കസേരക്ക് 1000 രൂപയാണ് ഈ വിഭാഗത്തില്‍ സീസണ്‍ ടിക്കറ്റിന് 10,000 രൂപയാണ് ടിക്കറ്റ് നിരക്ക്. ഒരേസമയം മൂന്ന് പേര്‍ക്ക് പ്രവേശിക്കാവുന്ന 25,000 രൂപയുടെ വി.ഐ.പി. ടിക്കറ്റും ലഭ്യമാണ്. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ ഗ്യാലറി ടിക്കറ്റ് മാത്രമാണുള്ളത്. ഗ്യാലറി ടിക്കറ്റിന് ഒരു മത്സരത്തിന് 50 രൂപയും സീസണ്‍ ടിക്കറ്റിന് 400 രൂ...
error: Content is protected !!