Tag: phone pay

നിങ്ങള്‍ ഗൂഗിള്‍ പേയും ഫോണ്‍ പേയും ഉപയോഗിക്കുന്നവരാണോ.. എങ്കില്‍ ശ്രദ്ധിക്കുക ; പുതിയ മാറ്റങ്ങള്‍
Tech

നിങ്ങള്‍ ഗൂഗിള്‍ പേയും ഫോണ്‍ പേയും ഉപയോഗിക്കുന്നവരാണോ.. എങ്കില്‍ ശ്രദ്ധിക്കുക ; പുതിയ മാറ്റങ്ങള്‍

സുപ്രധാന മാറ്റങ്ങളുമായി എത്തുകയാണ് യുപിഐ. നവംബര്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. നവംബര്‍ ഒന്നുമുതല്‍ യുപിഐ ലൈറ്റിലൂടെയുള്ള ഇടപാടുകളുടെ പരിധി വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടാതെ യുപിഐയില്‍ ഓട്ടോ ടോപ് അപ്പ് ഫീച്ചറും അവതരിപ്പിച്ചിട്ടുണ്ട്. ചെറിയ മൂല്യമുള്ള ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ കാര്യക്ഷമമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് (എന്‍പിസിഐ) ഈ മാറ്റങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ നിര്‍ദേശപ്രകാരം ഉപയോക്താക്കള്‍ക്ക് പിന്‍ നമ്പര്‍ നല്‍കാതെ തന്നെ 1000 രൂപ വരെയുള്ള ഇടപാടുകള്‍ നടത്താനാകും. മുമ്പ് ട്രാന്‍സാക്ഷന്‍ പരിധി 500 രൂപയായിരുന്നു. പ്രതിദിന ഇടപാടുകളുടെ പരിധി 4000 ആണ്. പരമാവധി വാലറ്റ് ബാലന്‍സ് പരിധി 2000ല്‍ നിന്ന് 5000 ആക്കി ഉയര്‍ത്തിയിട്ടുമുണ്ട്. എന്താണ് യുപിഐയിലെ ഓട്ടോ ടോപ്പ് അപ്പ് ഫീച്ചര്‍ ? ഒരു നിശ്ചിത തുകയെക്കാള...
Tech

പണമിടപാടില്‍ ആധിപത്യം പുലര്‍ത്തി ഫോണ്‍ പേയും ഗൂഗിള്‍ പേയും ; യുപിഐ ഇടപാടില്‍ വന്‍ വളര്‍ച്ച

രാജ്യത്തെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഇടപാടുകളില്‍ 57 ശതമാനം വളര്‍ച്ച. യുപിഐ ഇടപാടുകളുടെ എണ്ണം 2019-20ല്‍ 12.5 ബില്യണില്‍ നിന്ന് 2023-24ല്‍ 131 ബില്യണായി ഉയര്‍ന്നു. യുപിഐ ഇടപാടുകളില്‍ ആധിപത്യം പുലര്‍ത്തുന്നത് ഫോണ്‍ പേ, ഗൂഗിള്‍ പേ എന്നിവയാണ്. 86 ശതമാനമാണ് ഇരു കമ്പനികളുടേയും ആകെ വിപണി വിഹിതം. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് ബാങ്കിംഗ് സെക്ടര്‍ റൗണ്ടപ്പ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ ഇരട്ടിയായി. അതേ സമയം ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ വര്‍ഷം തോറും 43 ശതമാനം കുറഞ്ഞു വരികയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ബാങ്കുകളുടെ വായ്പാ വളര്‍ച്ചയില്‍ 15 ശതമാനം വളര്‍ച്ച കൈവരിച്ചപ്പോള്‍ നിക്ഷേപ വളര്‍ച്ച 13 ശതമാനമായി. ആദ്യമായി, എല്ലാ ബാങ്ക് ഗ്രൂപ്പുകളും ആസ്തികളില്‍ 1 ശതമാനത്തില്‍ കൂടുതല്‍ വരുമാനം നേടിയതോടെ, ബാങ്കിംഗ് മേ...
error: Content is protected !!