Wednesday, August 27

Tag: Pikckup lorry bike accident

വേങ്ങര പാലാണിയൽ പിക്കപ്പ് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ 2 യുവാക്കൾ മരിച്ചു
Accident

വേങ്ങര പാലാണിയൽ പിക്കപ്പ് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ 2 യുവാക്കൾ മരിച്ചു

വേങ്ങര: പാലാണിയിൽ പിക്കപ്പ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യാത്രക്കാരായ രണ്ടുപേർ മരിച്ചു. ഇരിങ്ങല്ലൂർ കുറ്റിത്തറ സ്വദേശി കുറുഞ്ഞിക്കട്ടിൽ ബാബു സുബ്രഹ്മണ്യന്റെ മകൻ ശരത് (19), കോട്ടക്കൽ വെസ്റ്റ് വില്ലൂർ സ്വദേശി കൈതവളപ്പിൽ ജാസിം അലി (19) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ കോട്ടക്കൽ അൽമസ്‌ആശുപത്രിയിൽ. രാത്രി 11 മണിക്കാണ് അപകടം. വേങ്ങര ഭാഗത്ത് നിന്നും കോട്ടക്കൽ ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് ലോറിയും പോക്കറ്റ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് കയറിയ ബൈക്കും ഇടിക്കുക യായിരുന്നു എന്നു നാട്ടുകാർ പറഞ്ഞു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരണപ്പെട്ടു. https://chat.whatsapp.com/EdyYw7wxMaJ7DUe53D0Jp3...
error: Content is protected !!