Tuesday, July 15

Tag: prank

പ്രാങ്ക് കാര്യമായി ; താനൂരില്‍ മദ്രസ വിദ്യാര്‍ത്ഥിയെ തട്ടി കൊണ്ടു പോകാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍
Local news

പ്രാങ്ക് കാര്യമായി ; താനൂരില്‍ മദ്രസ വിദ്യാര്‍ത്ഥിയെ തട്ടി കൊണ്ടു പോകാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍

താനൂര്‍ : കോര്‍മന്‍ കടപ്പുറം ഫഖീര്‍ പള്ളിക്കു സമീപം, മദ്രസ വിട്ട് പോകുകയായിരുന്ന വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ഫക്കീര്‍ബീച്ച് ബീരാന്‍കുട്ടിന്റെ പുരക്കല്‍ യാസീന്‍ (18), കോര്‍മന്‍ കടപ്പുറം കോട്ടിലകത്ത് സുല്‍ഫിക്കര്‍ (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രാവിലെ 8.30നാണ് സംഭവം. കോര്‍മന്‍ കടപ്പുറം ദഅവ മദ്രസ വിദ്യാര്‍ത്ഥിയായ അഞ്ച് വയസുകാരനെ സ്‌കൂട്ടറിലെത്തിയ രണ്ട് പേര്‍ ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. വീടിന്റെ അടുത്ത് തന്നെയായിരുന്നു സംഭവം. മുഖം മൂടി ധരിച്ചെത്തിയ സംഘം കുട്ടിയുടെ അടുത്തെത്തി ബലം പ്രയോഗിച്ച് സ്‌കൂട്ടറില്‍ കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടിയും കൂട്ടുകാരും ബഹളം വെച്ചതോടെ സംഘം രക്ഷപ്പെട്ടു. ഇതോടെ പട്ടാപ്പകല്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന വാര്‍ത്ത പ്രചരിച്ചു. ഇത് നാട്ടുകാര്‍ ഏറ...
error: Content is protected !!