കൊളപ്പുറം ഗവ.ഹൈസ്ക്കൂൾ കലോത്സവം ആരംഭിച്ചു
കൊളപ്പുറം: ഗവൺമെൻ്റ് ഹൈസ്ക്കൂളിൽ രണ്ട് ദിവസമായി നടക്കുന്ന സ്ക്കൂൾ കലോൽസവത്തിന് തുടക്കമായി. കലോൽസവം എ ആർ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിയാഖത്തലി കവുങ്ങൽ ഉദ്ഘാടനം ചെയ്തു.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/Kn0rqKHGdwYKdSuiKHZNUr
മുഖ്യാതിഥികൾ പ്രശസ്ത കലാകാരൻ പ്രശാന്ത് മണിമേളം, ചിന്മയ പ്രശാന്ത് എന്നിവർ പങ്കെടുത്തു.നാല് പ്രധാന വേദികളിലായാണ് കലാമത്സരങ്ങൾ അരങ്ങേറുന്നത്.
പിടിഎ പ്രസിഡണ്ട് ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.പി. സഫീർ ബാബു, എ ആർ നഗർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിഷ ടീച്ചർ, ഷൈലജ പുനത്തിൽ, ഹെഡ്മിസ്ട്രസ് സുലൈഖ ടീച്ചർ, അബ്ദുൽ ഗഫൂർ മാസ്റ്റർ, പ്രസന്ന ടീച്ചർ, റിയാസ് കല്ലൻ, നസീർ, മുസ്തഫ പുള്ളിശ്ശേരി എന്നിവർ സംസാരിച്ചു....