Wednesday, July 16

Tag: Prasanth master

കാണാതായ അധ്യാപകന്റെ മൃതദേഹം ബേപ്പൂർ തുറമുഖത്ത് കണ്ടെത്തി
Accident

കാണാതായ അധ്യാപകന്റെ മൃതദേഹം ബേപ്പൂർ തുറമുഖത്ത് കണ്ടെത്തി

തേഞ്ഞിപ്പലം : കാണാതായ അദ്ധ്യാപകന്റെ മൃതദേഹം ബേപ്പൂർ തുറമുഖത്ത് കണ്ടെത്തി. തേഞ്ഞിപ്പലം ചെനക്കലങ്ങാടി അരീപ്പാറ സ്വദേശിയും തെയ്യാലിങ്ങൽ എസ്എസ്എംഎച്ച്എസ് സ്കൂളിലെ ഹൈസ്‌കൂൾ വിഭാഗം അധ്യാപകനുമായ പടിക്കലിൽ പ്രശാന്ത് (51) ൻ്റെ മൃതദേഹമാണ് ചൊവ്വാഴ്ച വൈകിട്ട് നാലോടെ ബേപ്പൂർ തുറമുഖത്ത് അടിഞ്ഞത്. ഞായറാഴ്ച പകൽ ഒന്നോടെ മാതാവ് കല്യാണിയോടപ്പം സഹോദരി സുമയുടെ വള്ളിക്കുന്ന് ആനങ്ങാടിയിലുള്ള വീട്ടിലേക്ക് ഓട്ടോറിക്ഷയിൽ പോകുന്നതിനിടെ ഒലിപ്രംകടവ് പാലത്തിന് മുകളിൽ ഒരു കല്യാണത്തിന് പോകാനുണ്ടെന്ന് പറഞ്ഞ് പ്രശാന്ത് ഇറങ്ങി. അതിന് ശേഷം യാതൊരു വിവരം ഇല്ലാത്തതിനാൽ തിങ്കളാഴ്ച തേഞ്ഞിപ്പലം പോലീസിൽ പരാതി നൽകി. കേസെടുത്ത് അന്വേഷിക്കുന്നിടെയാണ് മൃതദേഹം ബേപ്പൂർ തുറമുഖത്ത് അടിഞ്ഞത്. ആളുകൾ വിവരമറിയിച്ചതിനെ തുടർന്ന് ബേപ്പൂർ തീരദേശ പോലീസ് സ്ഥലത്തെത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം...
error: Content is protected !!