Sunday, August 17

Tag: Prathibha library chemmad

വീട്ടിലേക്ക് ഒരു പുസ്തകം ; ചെമ്മാട് പ്രതിഭയില്‍ വായനാവസന്തം ഉദ്ഘാടനം ചെയ്തു
Local news

വീട്ടിലേക്ക് ഒരു പുസ്തകം ; ചെമ്മാട് പ്രതിഭയില്‍ വായനാവസന്തം ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി : കേരള സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ വീട്ടിലേക്ക് ഒരു പുസ്തകം എന്ന പരിപാടി ലൈബ്രറികളില്‍ നടപ്പാക്കുന്നു. വായന വസന്തം എന്ന പേരില്‍ ലൈബ്രറികള്‍ നടപ്പാക്കുന്ന ഈ പദ്ധതി വഴി പുസ്തകങ്ങള്‍ വായനക്കാരുടെ വീടുകളില്‍ സ്ഥിരമായി എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. ചെമ്മാട് പ്രതിഭ ലൈബ്രറിയിലെ വായന വസന്തം പദ്ധതിയുടെ ഉദ്ഘാടനം ലൈബ്രറി ഹരിത കര്‍മ്മസമിതി കണ്‍വീനര്‍ പ്രസീത സത്യന്‍, ചെമ്മാട് പൊന്നേം തൊടി ജിഷാദിന് ആദ്യ പുസ്തകം നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. ലൈബ്രറി പ്രസിഡന്റ് പി സി സമുവല്‍, സെക്രട്ടറി കെ ശ്രീധരന്‍, ബാലവേദി കണ്‍വീനര്‍ അനില്‍കുമാര്‍ കരുമാട്ട്, വനിതാ വേദി സെക്രട്ടറി ദിവ്യ ശ്രീനി, പ്രതിഭ തീയേറ്റേഴ്‌സ് സെക്രട്ടറി ഡോക്ടര്‍ കെ ശിവാനന്ദന്‍, തൃക്കുളം മുരളി, കെ സത്യന്‍, ബിന്ദു കുന്നത്ത്, ബാലകൃഷ്ണന്‍ പി തുടങ്ങിയവര്‍ സംബന്ധിച്ചു...
Local news

കാഥികൻ തൃക്കുളം കൃഷ്ണൻ കുട്ടിയെ ആദരിച്ചു.

തിരൂരങ്ങാടി- കഥാപ്രസംഗത്തിനുള്ള കേരള സംഗീത നാടക അക്കാദമി അവാർഡ് നേടിയ തൃക്കുള൦ കൃഷ്ണൻകുട്ടിയെ ചെമ്മാട് പ്രതിഭ ലൈബ്രറി വയോജന വേദിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. സോമനാഥൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്ത് തൃക്കുള൦ കൃഷ്ണൻകുട്ടിയെ പൊന്നാട അണിയിച്ച് ഉപഹാരം സമർപ്പിച്ചു. പ്രതിഭയുടെ സ്നേഹസമ്മാനമായ കാഷ് അവാർഡ് യോഗാധ്യക്ഷൻ വയോജന വേദിയുടെ വൈസ് പ്രസിഡന്റ് ചെമ്മല മോഹൻ ദാസ് നൽകി. പട്ടാളത്തിൽ നാരായണൻ, നിഷ പന്താവൂർ, സോന രതീഷ്, ഡോ. കെ ശിവാനന്ദൻ, വി പ്രസീത ടീച്ചർ, കൈപ്പുറ൦ മുസ്തഫ എന്നിവർ പ്രസംഗിച്ചു. വയോജന വേദി കൺവീനർ കെ രാമദാസ് സ്വാഗതവും ലൈബ്രറി പ്രസിഡന്റ് ബാലകൃഷ്ണൻ പന്താരങ്ങാടി നന്ദിയു൦ പറഞ്ഞു...
error: Content is protected !!