Tag: Puthanpeedika

പരപ്പനങ്ങാടിയിൽ ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു
Accident

പരപ്പനങ്ങാടിയിൽ ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു

പരപ്പനങ്ങാടി : പുത്തൻ പീടികയിൽ രണ്ട് ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കൊല്ലം സ്വദേശി കണ്ണൂർ ആലം മൂട് താമസക്കാരനായ അരുൺ കുമാർ (41) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്നരയോടെയാണ് അപകടം. കോട്ടയത്ത് നിന്ന് പൈനാപ്പിളുമായി വന്ന ലോറിയും , കണ്ണൂരിൽ നിന്ന് ചെങ്കല്ലുമായി വന്ന ലോറികളും തമ്മിലാണ് കൂട്ടിയിടിച്ചത്. കല്ല് ലോറിയിലെ ഡ്രൈവറാണ് മരിച്ച അരുൺ കുമാർ. ശബ്ദം കേട്ട് ഓടി കൂടിയ നാട്ടുകാരും, താനൂരിൽ നിന്നെത്തിയ ഫയർഫോഴ്സും പരപ്പനങ്ങാടി പോലീസ് ചേർന്നാണ് ലോറി വെട്ടി പൊളിച്ച് അപകടത്തിൽപെട്ടവരെ പുറത്തെടുത്തത്. പൈനാപ്പിൾ ലോഡുമായി വന്ന ലോറി ഡ്രൈവർക്ക് അപകടത്തിൽ പരിക്കേറ്റു. മരിച്ച ഡ്രൈവറുടെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ...
Accident

പരപ്പനങ്ങാടിയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി

പരപ്പനങ്ങാടി : പുത്തൻ പീടിക റെയിൽവെ അണ്ടർ ബ്രിഡ്ജിനടുത്ത് ഒരാളെ ട്രയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.40 വയസ് പ്രായം തോന്നിക്കുന്ന യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. രാത്രി 2 മണിക്കാണ് സംഭവം.പോലീസ് നിർദേശ പ്രകാരം ട്രോമാ കെയർ വളണ്ടിയർമാരായ ഗഫൂർ തമന്ന, റാഫി ചെട്ടിപ്പടി, റഫീഖ് പരപ്പനങ്ങാടി, മുനീർ സ്റ്റാർ എന്നിവർ ചേർന്ന് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ...
error: Content is protected !!