പൊതുഭൂമിയും ജലാശയവും കയ്യേറാൻ കൂട്ടുനിന്നവർക്കെതിരെ അന്വേഷണം നടത്തണം: തീണ്ടാകുളം സംരക്ഷണസമിതി
തേഞ്ഞിപ്പലം: ഗ്രാമപഞ്ചായത്തിലെ പാടാട്ടാലുങ്ങൽ പ്രദേശത്ത് പൂർവ്വീകമായ് ദളിത് വിഭാഗക്കാരും പിന്നീട് കർഷകരും പൊതുജനങ്ങളും ഉപയോഗിച്ചു വന്നിരുന്ന തീണ്ടാകുളവും 29 സെൻറ് തീണ്ടാപാറയും സ്വകാര്യ വ്യക്തിക്ക് കയ്യേറാൻ സഹായിച്ച ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും മറ്റുംഎതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്ന് തീണ്ടാകുളംസംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ പാടാട്ടാലുങ്ങലിൽ നടന്ന ജനകീയ കൺവെൻഷൻ ആവശ്യപ്പെട്ടു. കടുത്ത ജാതി വിവേചനം നിലനിലവിലുണ്ടായിരുന്നപ്പോൾ കരപ്രദേശങ്ങളോട് ചേർന്ന കുളങ്ങളുടെ ഏഴയലത്തുപോലും ചെല്ലാൻ പറ്റാതിരുന്ന ദളിത് വിഭാഗക്കാർക്ക് ജൻമിമാർ തീണ്ടാപ്പാടകലെ അനുവദിച്ച കുളമായതിനാലാണ് കുളത്തിന് തീണ്ടാകുളം എന്ന പേരുതന്നെ വന്നതെന്ന് ഉദ്ഘാടകനായ ശങ്കരൻ കുറ്റിപിലാക്കൽ എന്ന പ്രദേശവാസിയായ വയോധികൻ തന്റെകുട്ടികാലത്തുണ്ടായ കടുത്ത ജാതിവിവേചനത്തിന്റെ സങ്കടങ്ങളും ഓർമ്മകളും അനുഭവങ്ങളും പങ്കുവച്ചുകൊണ്ട് പറഞ്ഞു.നൂറ്റാണ്ടുകൾ പഴമയുള...