Saturday, August 16

Tag: Rescue

കിണറ്റിൽവീണ കുഞ്ഞിന് രക്ഷകനായത് യുവാവ്
Feature

കിണറ്റിൽവീണ കുഞ്ഞിന് രക്ഷകനായത് യുവാവ്

തിരൂരങ്ങാടി : നിറഞ്ഞു നിൽക്കുന്ന കിണറ്റിൽ വീണ പിഞ്ചു കുഞ്ഞിനെ,  യുവാവിന്റെ അവസരോചിതമായ ഇടപെടലുകൊണ്ടു രക്ഷപ്പെടുത്തി. തിരൂരങ്ങാടി താഴെചിന സ്വദേശി വൈലശ്ശേരി നൗഷീക് ആണ് കിണറ്റിൽ വീണ 10 മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. ഇന്ന് രാവിലെ 11 നായിരുന്നു സംഭവം. തിരൂരങ്ങാടി താഴെചിന സ്വദേശി പാമ്പങ്ങാടൻ നാസറിന്റെ 10 മാസം  പ്രായമായ മകൾ നെയ്‌റ മറിയം ആണ് അപകടത്തിൽ പെട്ടത്. മരം വെട്ട് തൊഴിലാളി യാണ് നൗഷിക്. കുഞ്ഞ് കിണറ്റിൽ വീണ വിവരമറിഞ്ഞ് സമീപത്ത് മരം വെട്ടുകയായിരുന്ന നൗഷിക് ഓടി എത്തുകയായിരുന്നു. ഉടനെ കയറെടുത്ത് കിണറ്റിലിറങ്ങി കുഞ്ഞിനെ രക്ഷപ്പെടുത്തി. 20 കോൽ താഴ്ചയുള്ള കിണറിൽ ഒന്നരയാൾ പൊക്കത്തിൽ വെള്ളം ഉണ്ടായിരുന്നു. കുഞ്ഞിനെ പുറത്തെത്തിച്ചഉടനെ അടുത്തുള്ള എം കെ എഛ് ഹോസ്പിറ്റലിൽ എത്തിച്ചു.  പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. എസ്ഡിപിഐ പ്രവർത്തകന...
error: Content is protected !!