കൊടിഞ്ഞി എസ്‌കെഎസ്‌എസ്‌എഫ് സഹചാരി യൂണിറ്റിന്റെ ആംബുലൻസ് നാടിന് സമർപ്പിച്ചു
                    കൊടിഞ്ഞി:  സഹചാരി സെന്റർ ഒന്നാം വാർഷികത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് സഹചാരി കമ്മറ്റി ആംബുലൻസ് സർവീസ് ആരംഭിച്ചു.
നിലവിൽ രോഗികൾക്ക് ആവശ്യമായ കട്ടിലുകൾ, ഓക്സിജൻ സിലിണ്ടറുകൾ, വീൽ ഷെയറുകൾ, വാക്കറുകൾ, ബെഡുകൾ തുടങ്ങി ഒട്ടേറെ സാധനങ്ങൾ സൗജന്യമായി നൽകിവരുന്നുണ്ട്. ഇതിന്റെ ഭാഗമാണ് ഇരുപത് ലക്ഷത്തോളം രൂപ ചിലവഴിച്ച് ആംബുലൻസ് ഇറക്കിയത്.
പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഫ്‌ളാഗ് ഓഫ് ചെയ്‌ത് ആംബുലൻസ് നാടിനു സമർപ്പിച്ചു.കെ.പി.എ മജീദ് എം.എൽ.എ, സയ്യിദ് ഫക്രുദ്ധീൻ ഹസനി തങ്ങൾ കണ്ണന്തളി പാണക്കാട് സയ്യിദ് അബ്ദുറഷീദലി ശിഹാബ് തങ്ങൾ, പി.സി മുഹമ്മദ് ഹാജി, പത്തൂർ സാഹിബ് ഹാജി, പത്തൂർ കുഞ്ഞോൻ ഹാജി, അലിഅക്ബർ ഇംദാദി, ബ്ലോക്ക് അംഗം ഒടിയിൽ പീച്ചു, പഞ്ചായത്ത് അംഗങ്ങളായ നടുത്തൊടി മുഹമ്മദ്‌കുട്ടി, ഊർപ്പായി സൈതലവി, നടുത്തൊടി മുസ്‌തഫ, പനക്കൽ മുജീബ്,പനമ്പിലായി അബ്‌ദുസ്സലാം, മറ്റത്ത് അവറാൻ ഹാജി, പാട്ടശ്ശേരി ശരീ...                
                
            
