റിലീഫ് വിതരണം ഉദ്ഘാടനം ചെയ്തു
പന്താരങ്ങാടി: പതിനാറുങ്ങൽ യൂണിറ്റ് കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ് സംയുക്താഭിമുഖ്യത്തിൽ സാന്ത്വനം പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. വി പി മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയിൽ മുനിസിപ്പൽ കൗൺസിലർ പി കെ അബ്ദുൽ അസീസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇരുനൂറോളം കുടുംബങ്ങൾക്കുള്ള പെരുന്നാൾ കിറ്റ് വിതരണം കെ പി കുഞ്ഞിക്കോയ തങ്ങൾ ജിഫ്‌രി ഉദ്‌ഘാടനം ചെയ്തു. പി നൗഫൽ ഫാറൂഖ് , സി പി ഇസ്മാഈൽ, കെ പി ഇദ്‌രീസ് സഖാഫി പ്രസംഗിച്ചു. കെ പി സൈനുൽ ആബിദ് തങ്ങൾ, സി പി മുഹമ്മദ്, പി ടി അബ്ദുറഹ്‌മാൻ, എം ഉമർ കോയ, ഒ കെ സാദിഖ് ഫാളിലി തുടങ്ങിയവർ സംബന്ധിച്ചു. ഇരുനൂറോളം കുടുംബങ്ങൾക്കുള്ള പെരുന്നാൾ വിഭവങ്ങളടങ്ങിയ കിറ്റുകൾക്ക് പുറമെ അനാഥർക്കും വിധവകൾക്കുമുള്ള പെരുന്നാൾ വസ്ത്ര വിതരണവും നടന്നു.
...