Tag: Santhosh trophy football

സന്തോഷ് ട്രോഫി: ബംഗാളിനെ തോൽപ്പിച്ച് കേരളം ജേതാക്കൾ
Sports

സന്തോഷ് ട്രോഫി: ബംഗാളിനെ തോൽപ്പിച്ച് കേരളം ജേതാക്കൾ

സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഏഴാം കിരീടം. ഫൈനലില്‍ പശ്ചിമ ബംഗാളിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് തോല്‍പ്പിച്ചാണ് കേരളത്തിന്‍റെ കിരീടനേട്ടം. ആതിഥേയരെന്ന നിലയില്‍ കേരളത്തിന്‍റെ മൂന്നാം കിരീടവും 2018 ന് ശേഷം ആദ്യ കിരീടനേട്ടമാണിത്. ഇതിന് മുമ്പ് കൊച്ചിയില്‍ 1973ലും 1993ലുമായിരുന്നു ആതിഥേയരെന്ന നിലയിലുള്ള കേരളത്തിന്‍റെ കിരീടനേട്ടം. പെനല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടാം കിക്കെടുത്ത ബംഗാളിന്‍റെ സജലിന് പിഴച്ചു. സജലിന്‍റെ കിക്ക് പുറത്തേക്ക് പോയപ്പോള്‍ കേരളത്തിന്‍റെ കിക്കുകള്‍ എല്ലാം ഗോളായി. നിശ്ചിത സമയത്ത് ഗോള്‍രഹിതമായ മത്സരത്തില്‍ എക്സ്ട്രാ ടൈമിന്‍റെ ഏഴാം മിനിറ്റില്‍ ദിലീപ് ഓര്‍വനിലൂടെ ബംഗാള്‍ ലീഡെടുത്തു. എക്സ്ട്രാ ടൈം തീരാന്‍ നാലു മിനിറ്റ് ബാക്കിയിരിക്കെ സഫ്‌നാദ് ഉഗ്രന്‍ ഹെഡറിലൂടെ കേരളം ഒപ്പമെത്തി. കലാശപ്പോരാട്ടത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരു...
Sports

പഞ്ചാബിനെ തോൽപ്പിച്ച് കേരളം സെമി ഫൈനലിലേക്ക്

കേരളം സെമിയില്‍, ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍ ക്യാപ്റ്റന്‍ ജിജോ ജോസഫിന്റെ ഇരട്ടഗോള്‍ മികവില്‍ കേരളം ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമി ഫൈനലിലേക്ക് യോഗ്യത നേടി. ഗ്രൂപ്പ് ഘട്ടത്തിലെ കേരളത്തിന്റെ അവസാന മത്സരത്തില്‍ കരുത്തരായ പഞ്ചാബിനെയാണ് കേരളം തോല്‍പ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കേരളത്തിന്റെ ജയം. ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം രണ്ട് ഗോള്‍ ആടിച്ചാണ് വിജയം സ്വന്തമാക്കിയത്. കേരളത്തിനായി 17,86 മിനുട്ടിലായിരുന്നു ക്യാപ്റ്റന്‍ ജിജോ ജോസഫിന്റെ ഗോളുകള്‍. ഇതോടെ പഞ്ചാബ് സെമി കാണാതെ പുറത്തായി.  ആദ്യ പകുതികഴിഞ്ഞ മത്സരത്തില്‍ മേഘാലയയോട് സമനിയ വഴങ്ങിയ ആദ്യ ഇലവനില്‍ രണ്ട് മാറ്റങ്ങളുമായി ആണ് കേരളം ഇറങ്ങിയത്. സഫ്‌നാദിനും നിജോ ഗില്‍ബേര്‍ട്ടിനും പകരം സല്‍മാനും ഷികിലും ആദ്യ ഇലവനിലെത്തി. പഞ്ചാബ് നിരയില്‍ മൂന്ന് മാറ്റങ്ങളുണ്ടായിരുന്നു. കേരളത്തിന്റെ അറ്റാക്കിങ്ങോട്കൂടിയാണ് മത്സരം ആരംഭിച്ചത്. 10 ാം മിനുട്...
Sports

സന്തോഷ് ട്രോഫി ടൂർണമെന്റിൽ ലൈസൻ ഓഫീസറായി കൊടിഞ്ഞി സ്വദേശിയും

മലപ്പുറത്ത് നടക്കുന്ന സന്തോഷ് ട്രോഫി ടൂർണമെന്റിൽ ഔദ്യോഗിക ചുമതലക്കാരനായി കൊടിഞ്ഞി സ്വദേശിയും. തിരൂർ തുഞ്ചൻ ഗവ. കോളേജിലെ കായിക വിഭാഗം അസിസ്റ്റന്റ് പ്രഫസർ ലഫ്റ്റനന്റ് ഷുക്കൂർ ഇല്ലത്താണ് ലൈസൻ ഓഫീസറായി ചുമതലയുള്ളത്. നിലവിലെ ചാമ്പ്യന്മാരായ സർവീസസിന്റെ ലൈസൻ ഓഫീസറാണ് ഇദ്ദേഹം. ടീമിന്റെ കാര്യങ്ങൾ ശ്രദ്ധിക്കുക, ടീമും സംഘാടകരും തമ്മിലുള്ള മീഡിയറ്റർ തുടങ്ങിയ ഇദ്ദേഹത്തിന്റെ ചുമതലയിലാണ്. കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശിയായ ഇദ്ദേഹം നിരവധി കയികമേളകളിൽ സംഘടകനായിട്ടുണ്ട്. സന്തോഷ് ട്രോഫിയിൽ ആദ്യമാണ്. കൊടിഞ്ഞിയിലെ 'സാക്' ഡയറക്ടർ കൂടിയാണ് ഇദ്ദേഹം. ...
Sports

സന്തോഷ് ട്രോഫി മത്സരം കാണാനെത്തുന്നവരുടെ ശ്രദ്ധയ്ക്ക്

സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ് നടക്കുന്ന പയ്യനാട് സ്റ്റേഡിയത്തിൽ മത്സരം  കാണാനെത്തുന്നവര്‍ക്ക് പയ്യനാട് ഭാഗത്തുനിന്നുള്ള മെയിന്‍ ഗെയ്റ്റ് വഴിമാത്രമായിരിക്കും പ്രവേശനം. സ്റ്റേഡിയത്തിന്റെ പ്രധാന കവാടം കടന്നതിന് ശേഷമാണ് പാര്‍ക്കിങ് സൗകര്യം ഒരുക്കിയിട്ടുള്ളത്. മത്സരത്തിന് എത്തുന്ന എല്ലാവര്‍ക്കുമുള്ള പാര്‍ക്കിങ് സൗകര്യം പയ്യനാട് സ്റ്റേഡിയത്തിന് അകത്ത് ഒരുക്കിയിട്ടുണ്ട്. പാര്‍ക്കിങ് ശേഷമാണ് മത്സരത്തിനുള്ള ടിക്കറ്റ് കൗണ്ടര്‍ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഓണ്‍ലൈന്‍ വഴിയോ, ബാങ്ക് വഴി സീസണ്‍ ടിക്കറ്റോ എടുക്കാത്തവര്‍ക്ക് ടിക്കറ്റ് കൗണ്ടര്‍ ഉപയോഗിച്ച് മത്സരത്തിനുള്ള ടിക്കറ്റ് എടുക്കാന്‍ കഴിയും. ഓണ്‍ലൈന്‍ ടിക്കറ്റ് എടുത്തവര്‍ അതിന്റെ കോപ്പിയും സീസണ്‍ ടിക്കറ്റ് കൈവശമുള്ളവര്‍ സീസണ്‍ ടിക്കറ്റിന്റെ കോപ്പിയും കൈവശം കരുതേണ്ടതാണ്. ടിക്കറ്റ് കൈവശം ഇല്ലാത്തവര്‍ക്ക് സ്റ്റേഡിയത്തിന്റെ സമീപത്തേക്ക് പ്രവേശനം  ലഭിക്കി...
Sports

സന്തോഷ് ട്രോഫി: സർവീസസ്, മേഘാലയ ടീമുകൾക്ക് സ്വീകരണം നൽകി

തിരൂരങ്ങാടി: സന്തോഷ് ട്രോഫി ടൂർണമെന്റിൽ പങ്കെടുക്കാനെത്തിയ സർവീസസ്, മേഘാലയ ടീമുകൾക്ക് ഉജ്ജ്വല സ്വീകരണം നൽകി. കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ എത്തിയ ടീമിനെ അധികൃതർ സ്വീകരിച്ചു. പ്രത്യേകം ഏർപ്പാട് ചെയ്ത വാഹനത്തിൽ താമസ സ്ഥലമായ തലപ്പാറ ലക്‌സോറ ഹോട്ടലിൽ എത്തിച്ചു. പി.അബ്ദുൽ ഹമീദ് എം എൽ എ, സ്പോർട്സ് കൗണ്സിൽ പ്രതിനിധി യു.തിലകൻ, എന്നിവരുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു. ലൈസൻ ഓഫീസർമാരായ ഷുക്കൂർ ഇല്ലത്ത്, സാബു എന്നിവർ കൂടെയുണ്ട്. ഇരു ടീമുകളുടെയും കൂടെ കോച്ച്, അസി.കോച്ച്, ഫിസിയോ തെറാപ്പിസ്റ്റ്, തുടങ്ങിയവരും കൂടെയുണ്ട്. നിലവിലെ സന്തോഷ് ട്രോഫി ചാംപ്യന്മാരാണ് സർവീസസ്. ആർമിയുടെ ടീമായ സർവീസസിനെ സ്വീകരിക്കാൻ മലപ്പുറം സൈനിക കൂട്ടായ്മയും എത്തിയിരുന്നു. ...
Sports

സന്തോഷ് ട്രോഫി: ടീമുകൾ എത്തി, ഇനി പോരാട്ടം

കേരള ടീമിന് മഞ്ചേരിയിൽ ഉജ്ജ്വല സ്വീകരണം സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീം മഞ്ചേരിയിലെത്തി. ഇന്ന് (ഏപ്രിൽ 13) രാവിലെ 11.30 ന് കോഴിക്കോട് 20 അംഗ ടീം പ്രഖ്യാപനത്തിന് ശേഷം ഉച്ചകഴിഞ്ഞ് മൂന്നോടെ   ടീം മഞ്ചേരിയിലേക്ക് തിരിച്ചു. 5.30 യോടെ മഞ്ചേരിയിലെത്തിയ ടീമിന് അഡ്വ. യു.എ. ലത്തീഫ് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ഗംഭീര സ്വീകരണമായിരുന്നു ഒരുക്കിയത്. ചെണ്ട വാദ്യമേളങ്ങളോട് കൂടി ഒരുക്കിയ സ്വീകരണത്തില്‍ കേരളാ ടീമിന് ആവേശം പകരാന്‍ വന്‍ജനാവലിയായിരുന്നു മഞ്ചേരിയിലെത്തിയത്. പരിപാടിയില്‍ മഞ്ചേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി.എം. സുബൈദ, വൈ. ചേയര്‍പേഴ്സണ്‍ അഡ്വ. ബീന ജോസഫ്, പ്രതിപക്ഷ നേതാവ് സജിത്ത് ബാബു, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യുറ്റീവ് അംഗങ്ങളായ കെ. മനോഹരകുമാര്‍, കെ.എ. നാസര്‍, രവി കുമാര്‍, ബിബിന്‍ ശങ്കര്‍, കൗണ്‍സിലര്‍മാര്‍, മഞ്ചേരിയിലെ ഫുട്‌ബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍ അക്കാദ...
Sports

സന്തോഷ് ട്രോഫി; സീസണ്‍ ടിക്കറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു 

സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സീസണ്‍ ടിക്കറ്റ് വിതരണോദ്ഘാടനം മലപ്പുറം മുണ്ടുപറമ്പിലെ സന്തോഷ് ട്രോഫി ഓര്‍ഗനൈസിങ് കമ്മിറ്റി ഓഫീസില്‍ നടന്നു. ഇന്ത്യന്‍ ഇന്റര്‍ നാഷണല്‍ ഫുട്ബോള്‍ താരം ആഷിഖ് കുരുണിയാന്‍ ഇംപെക്‌സ് ഡയറക്ടര്‍ സി. ജുനൈദ്, പാലോളി അബ്ദുറഹ്‌മാന്‍, കെ.പി.എം. മുസ്തഫ എന്നിവര്‍ക്ക് നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു. മഞ്ചേരി-പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലെ ഗ്യാലറി, കസേര, വി.ഐ.പി. കസേര, വി.ഐ.പി. ഗ്രാന്റ്, എന്നിവയുടെ സീസണ്‍ ടിക്കറ്റുകളുടെ വിതരണ ഉദ്ഘാടനമാണ് നടന്നത്. ജില്ലയിലെ വിവിധ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ചാണ് സീസണ്‍ ടിക്കറ്റുകള്‍ വിതരണം ചെയ്യാന്‍ നിശ്ചിച്ചിരിക്കുന്നത്. തിരൂര്‍ അര്‍ബന്‍ ബാങ്ക്, പൊന്നാനി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, പെരിന്തല്‍മണ്ണ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, മക്കരപറമ്പ് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, മഞ...
Sports

സന്തോഷ് ട്രോഫി ടിക്കറ്റ് നിരക്ക് നിശ്ചയിച്ചു: വില്‍പ്പന നേരിട്ടും ഓണ്‍ലൈനായും

ടിക്കറ്റുകള്‍ വാങ്ങാന്‍ ജില്ലയിലെ പ്രധാനകേന്ദ്രങ്ങളില്‍ സൗകര്യംമലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചു. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ ഗ്യാലറിയില്‍ കളി കാണുന്നതിന് ഒരു മത്സരത്തിന് 100 രൂപയും കസേരയില്‍ ഇരുന്ന് കളി കാണാന്‍ ഒരു മത്സരത്തിന് 250 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഇതേ ഇനത്തില്‍ സീസണ്‍ ടിക്കറ്റിന് 1000 രൂപയും 2500 രൂപയുമാണ് വിലയായി തീരുമാനിച്ചിരിക്കുന്നത്. വി.ഐ.പി കസേരക്ക് 1000 രൂപയാണ് ഈ വിഭാഗത്തില്‍ സീസണ്‍ ടിക്കറ്റിന് 10,000 രൂപയാണ് ടിക്കറ്റ് നിരക്ക്. ഒരേസമയം മൂന്ന് പേര്‍ക്ക് പ്രവേശിക്കാവുന്ന 25,000 രൂപയുടെ വി.ഐ.പി. ടിക്കറ്റും ലഭ്യമാണ്. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ ഗ്യാലറി ടിക്കറ്റ് മാത്രമാണുള്ളത്. ഗ്യാലറി ടിക്കറ്റിന് ഒരു മത്സരത്തിന് 50 രൂപയും സീസണ്‍ ടിക്കറ്റിന് 400 ര...
Sports

ആവേശമായി സന്തോഷാരവം

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച സന്തോഷാരവം വിളംബര ജാഥക്ക് അതിഗംഭീര സ്വീകരണങ്ങള്‍. രണ്ടാം ദിനം രാവിലെ ഒൻപതിന് താനൂരില്‍ നിന്ന് ആരംഭിച്ച വിളംബര ജാഥ മുന്‍ സന്തോഷ് ട്രോഫി ക്യാപ്റ്റന്‍ കുരികേശ് മാത്യൂ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം ഹൃഷിക്കോശ് കുമാര്‍ അധ്യക്ഷത വഹിച്ചു. താനൂരില്‍ പര്യടനം നടത്തിയ ശേഷം ജാഥ 10.30 യോടെ ചെമ്മാടെത്തി. ചെമ്മാട് നടന്ന സ്വീകരണ പരിപാടി മുന്‍സിപ്പൽ ചെയര്‍മാന്‍ കെ.പി. അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. വള്ളികുന്ന് അത്താണിക്കല്‍ മേഖല സ്വീകരണപരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മനോജ് കോട്ടാശേരി അധ്യക്ഷനായി.വള്ളിക്കുന്ന് അത്താണിക്കലില്‍ പര്യടനം നടത്തിയ ശേഷം 3.30 ന് വേങ്ങരയെത്തിയ വിളംബര ജാഥക്ക് ഉജ്ജ്വല വരവേല്‍പ്പ് നല്‍കി. സ്വീകരണപരിപാടി കുഞ്ഞാലിക്കുട്ടി എ...
Sports

സന്തോഷ് ട്രോഫി; ചാമ്പ്യന്‍ഷിപ്പ് മാറ്റിവെച്ചു. പുതിയ തിയ്യതി ഏപ്രില്‍ മാസം മൂന്നാം വാരം മുതല്‍

രാജ്യത്ത് കോവിഡ് സാഹചര്യം മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് മാറ്റിവെക്കുന്നതായി സന്തോഷ് ട്രോഫി സംഘടക സമിതി അറിയിക്കുന്നു. അടുത്ത മാസം ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 6 വരെ മഞ്ചേരി പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലായി ആണ് ടൂര്‍ണമെന്റ് നടത്താന്‍ തീരുമാനിച്ചിരുന്നത്. കോവിഡ് കേസുകള്‍ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡേഷനന്‍ കേരള സര്‍ക്കാറുമായി കൂടി അലോചിച്ചാണ് മാറ്റിവെക്കുന്ന വിവരം അറിയിച്ചത്.ഫെബ്രുവരി മൂന്നാം വാരം സ്ഥിതിഗതികള്‍ വിലയിരുത്തി പുതിയ തീയ്യതി പ്രഖ്യാപിക്കും. ഏപ്രില്‍ മൂന്നാം വാരം ആരംഭിച്ച് മെയ് ആദ്യ വാരം അവസാനിക്കുന്ന രീതിയില്‍ ടൂര്‍ണമെന്റ് നടത്താനാണ് നിലവില്‍ ആലോചിക്കുന്നത്. ടൂര്‍ണമെന്റ് മാറ്റി വെച്ചെങ്കിലും ഗ്രൗണ്ടിലെ പല്ലുകളുടെ പരിപാലനവും അനുബന്ധ പ്രവര്‍ത്തികള...
Sports

സന്തോഷ് ട്രോഫി ദേശീയ മത്സരത്തിന് കോട്ടപ്പടി സ്റ്റേഡിയം ഒരുങ്ങുന്നു; പ്രവൃത്തികള്‍ അവസാനഘട്ടത്തിലേക്ക്

സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിന്റെ ബി ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് വേദിയാകാന്‍ മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം ഒരുങ്ങുന്നു.അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) നിര്‍ദേശിച്ചിട്ടുള്ള ഗ്രൗണ്ടിലെ പുല്ലുകള്‍ വളര്‍ത്തല്‍ മുതല്‍ ഡഗ്ഔട്ടിന് സമീപത്തെ കമ്പിവേലി പിന്നിലേക്ക് മാറ്റുന്നതടക്കമുള്ള ജോലികളാണ് നിലവില്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ പുരോഗമിക്കുന്നത്. കഴിഞ്ഞ തവണ കോട്ടപ്പടി സ്റ്റേഡിയം സന്ദര്‍ശിച്ച എ.ഐ.എഫ്.എഫ് സംഘം നിര്‍ദേശിച്ച പ്രാഥമിക ആവശ്യങ്ങളിലൊന്നായിരുന്നു സ്റ്റേഡിയത്തിലെ പുല്ലുകള്‍ക്കിടയിലെ വിടവുകള്‍ തീര്‍ക്കല്‍. ആ പ്രവൃത്തിയാണ് അവസാന ഘട്ടത്തിലേക്ക് കടക്കുന്നത്. സര്‍ക്കാറിന്റെ കീഴിലുള്ള കേരള സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്റെ ജോലിക്കാരാണ് ഗ്രൗണ്ടിലെ പുല്ലുകളുടെ പരിപാലനം നിര്‍വ്വഹിക്കുന്നത്. സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പ് അവസാനിക്കുന്നത് വരെ ചാമ്പ്യന്‍ഷിപ്പുമായി ബന്ധപ്പെട...
error: Content is protected !!