Wednesday, July 23

Tag: Scooter tankar lorry accident

ചാലിയത്ത് ടാങ്കര്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ ചെട്ടിപ്പടി സ്വദേശി മരിച്ചു
Accident

ചാലിയത്ത് ടാങ്കര്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ ചെട്ടിപ്പടി സ്വദേശി മരിച്ചു

ചാലിയം: ചാലിയത്ത് ടാങ്കര്‍ ലോറി ഇടിച്ച് പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികനായ ചെട്ടിപ്പടി സ്വദേശി മരിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി കാവുങ്ങല്‍ വീട്ടില്‍ അപ്പുകുട്ടന്റെ മകന്‍ കെ ജിജേഷ് (39) ആണ് മരിച്ചത്. ഇന്നു രാവിലെ 6.20 ഓടെ കടലുണ്ടിക്കടവ്-ചാലിയം റോഡില്‍ കടുക്കബസാറിനും കപ്പലങ്ങാടിക്കുമിടയില്‍വെച്ച് ജിജേഷ് സഞ്ചരിച്ച കെ എല്‍ 65 എല്‍ 566 സ്‌കൂട്ടറിനു പിന്നില്‍ അമിത വേഗതയിലെത്തിയ ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. ഇരു വാഹനങ്ങളും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ ജിജേഷിനെ ആദ്യം കോട്ടക്കടവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ച ജിജേഷ് മിനുറ്റുകള്‍ക്കകം മരണത്തിന് കീഴടങ്ങി. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. വാർത്തക...
error: Content is protected !!