Tag: Scoottar paasenger

വണ്ടിയുടെ ഡോർ തട്ടി വീണ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
Accident

വണ്ടിയുടെ ഡോർ തട്ടി വീണ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

നന്നമ്പ്ര: നിർത്തിയ വണ്ടിയുടെ ഡോർ അശ്രദ്ധമായി തുറന്നതിനെ തുടർന്ന് സ്കൂട്ടറിൽ തട്ടി വീണ് മധ്യവയസ്‌കൻ മരിച്ചു. വെള്ളിയാമ്പുറം അടിയാട്ടു പറമ്പിൽ മുഹമ്മദ് കുട്ടി (62) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം പാണ്ടിമുറ്റം സി കെ പടിയിൽ വെച്ചാണ് അപകടം. മുമ്പിലുണ്ടായിരുന്ന മിനി ലോറി നിർത്തിയ ശേഷം ഡോർ തുറന്നപ്പോൾ മുഹമ്മദ് കുട്ടിയുടെ സ്കൂട്ടറിൽ തട്ടി ഇദ്ദേഹം റോഡിൽ വീഴുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. മുഹമ്മദ് കുട്ടി തെയ്യാല കല്ലത്താണിയിൽ പാചകക്കാരനാണ്. ഇവിടെ നിന്ന് വരുമ്പോഴാണ് അപകടം. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പിന്നീട് ബേബി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായതിനെ തുടർന്ന് വീണ്ടും മെഡിക്കൽ കോളേജിലേക്ക് തന്നെ മാറ്റിയെങ്കിലും ഇന്നലെ രാത്രി മരിച്ചു. വെള്ളിയാംപുറത്ത് പച്ചക്കറി കച്ചവടം നടത്തിയിരുന്ന പരേതനായ അടിയാട്ടുപ്പറമ്പില്‍ രായീന്‍ കുട്ടിയുടെ മൂത്തമകനാണ് മരിച്ച മുഹമ്മദ് ...
error: Content is protected !!