Monday, August 18

Tag: Scout &guids

Local news

സ്കൗട്ട് വിദ്യാർഥികൾ ബസ് സ്റ്റോപ്പും പരിസരവും വൃത്തിയാക്കി

തിരൂരങ്ങാടി: പൊതുമുതൽ സംരക്ഷണത്തിന്റെ ഭാഗമായി തിരൂരങ്ങാടിയിലെ ബസ്റ്റോപ്പും പരിസരവും ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ വൃത്തിയാക്കി. വാർഡ് കൗൺസിലർ അബിദ റബിയത്ത് പ്രവർത്തനോത്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി, ഹെഡ് മാസ്റ്റർ ടി. അബ്ദു റഷീദ്, പി.ടി.എ പ്രസിഡന്റ് എം. അബ്ദുറഹിമാൻ കുട്ടി, കൗൺസിലർ ഹബീബ ബഷീർ അരിമ്പ്ര മുഹമ്മദലി എന്നിവരുടെ സാന്നിധ്യത്തിൽ നൂറോളം കുട്ടികൾ പങ്കാളികളായി. സ്കൗട്ട് അധ്യാപകരായ അബ്ദുസമദ്, ഷബീറലി കൊടശ്ശേരി, പി.ജമീല, പി. ജവഹറ, എം.പി. റംല, എ.ടി. സൈനബ എന്നിവർ നേതൃത്വം നൽകി....
error: Content is protected !!