Tag: Sector

എസ്എസ്എഫ് സാഹിത്യോത്സവ്: പയ്യോളി യൂണിറ്റ് ചാമ്പ്യന്മാരായി
Local news

എസ്എസ്എഫ് സാഹിത്യോത്സവ്: പയ്യോളി യൂണിറ്റ് ചാമ്പ്യന്മാരായി

കൊടിഞ്ഞി: രണ്ടു ദിവസങ്ങളിലായി കൊടിഞ്ഞി പയ്യോളിയിൽ നടന്ന എസ് എസ് എഫ് കൊടിഞ്ഞി സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. സെക്ടർ പ്രസിഡന്റ് യാസിർ അദനിയുടെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനം നന്നമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ വി മൂസക്കുട്ടി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബൂബക്കർ മാസ്റ്റർ പടിക്കൽ മുഖ്യപ്രഭാഷണം നടത്തി. യാസിർ അദനി വിജയികളെ പ്രഖ്യാപിച്ചു. മത്സരത്തിൽ പയ്യോളി, ഖുതുബി നഗർ, കോറ്റത്തങ്ങാടി യൂനിറ്റുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സയ്യിദ് ഫള്ൽ തങ്ങൾ, എസ് എം കെ തങ്ങൾ, കോമുക്കുട്ടി ഹാജി,ഇസ്മായിൽ ഹാജി,ഇസ്ഹാഖ് ഹുമൈദി, വി വി നൗഷാദ്, എ വി ഷഫീഖ്, ഹാഫിള് ഹുസൈൻ സംബന്ധിച്ചു. ഉബൈദ് മുഈനി സ്വാഗതവും കൺവീനർ ഫള്ലുർറഹ്‌മാൻ മുസ്‌ലിയാർ നന്ദിയും പറഞ്ഞു...
error: Content is protected !!