കടുത്ത പ്രതിഷേധം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വര്‍ധിപ്പിച്ച സേവന നിരക്കില്‍ നേരിയ തോതില്‍ കുറക്കാന്‍ തീരുമാനം.
കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വര്‍ധിപ്പിച്ച സേവന നിരക്കില്‍ നേരിയ തോതില്‍ കുറക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന എച്ച് എംസി യോഗത്തിലാണ് വര്‍ധിപ്പിച്ച നിരക്കില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചത്. ഇസിജിക്ക് 100 രൂപയായി വര്‍ധിപ്പിച്ചത് 60 രൂപയാക്കി മാറ്റും. എക്‌സ്‌റേ 90 രൂപയാക്കി. ഫിസിയോ തെറപ്പി 70 രൂപയും ഫിസിയോ തെറാപ്പി പാക്കേജിന് 700 രൂപയുമാക്കി.ഓപ്പറേഷന്‍, മൈനറിന് 150 രൂപയും മേജറിന് 300 രൂപയുമാക്കി. ലാബില്‍ കൊളസ്‌ട്രോള്‍ പരിശോധനയ്ക്ക് 30 രൂപയാക്കി. ജനന സര്‍ട്ടിഫിക്കറ്റിന് 100 രൂപയാക്കി വര്‍ധിപ്പിച്ചത് തുടരാനും തീരുമാനിച്ചു.യോഗത്തില്‍ ഏകാഭിപ്രായത്തിലാണ് തീരുമാനമെടുത്തതെന്ന് നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.പി.ഇസ്മായില്‍ പറഞ്ഞു. നവംബര്‍ ഒന്നു മുതലാണ് കൂടിയ നിരക്ക് പ്രാബല്യത്തില്‍ വരിക.ആശുപത്രിയിലെ സേവനങ്ങള്‍ക്ക് ഫീസ് കൂട്ടാന്‍ ത...