Tag: Service charge increase

താലൂക്ക് ആശുപത്രിയിലെ നിരക്ക് വർധനവ്: ഒടുവിൽ തെറ്റ് സമ്മതിച്ച് എച്ച്എംസിയിൽ പങ്കെടുത്ത എൽഡിഎഫ് അംഗങ്ങൾ
Local news

താലൂക്ക് ആശുപത്രിയിലെ നിരക്ക് വർധനവ്: ഒടുവിൽ തെറ്റ് സമ്മതിച്ച് എച്ച്എംസിയിൽ പങ്കെടുത്ത എൽഡിഎഫ് അംഗങ്ങൾ

നിരക്ക് വർദ്ധനവിനെ അനുകൂലിച്ചത് തെറ്റായ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തിരൂരങ്ങാടി. താലൂക്ക് ആശുപത്രിയിൽ സേവന നിരക്ക് വർധിപ്പിച്ച യോഗത്തിൽ തീരുമാനത്തെ പിന്തുണച്ച എൽ ഡി എഫ് അംഗങ്ങൾ ഒടുവിക് നിലപാട് തിരുത്തി. തങ്ങൾ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് പിന്തുണച്ചതെന്നാണ് ഇപ്പോൾ പറയുന്നത്. യോഗത്തിൽ പങ്കെടുത്ത സിപിഎം, സിപിഐ, ഐ എൻ എൽ, ജനതാദൾ,കേരള കോണ്ഗ്രസ് ബി കക്ഷികളെല്ലാം എച്ച് എം സി യോഗത്തിൽ ഫീസ് വർദ്ധനവിന് പിന്തുണച്ചിരുന്നു. എന്നാൽ തീരുമാനം പുറത്തറിഞ്ഞതോടെ ഇടത് വലത് യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. യോഗത്തിൽ തീരുമാനത്തെ പിന്തുണച്ച എൽ ഡി എഫ് നേതാക്കൾക്കെതിരെ അണികളിൽ നിന്ന് വിമർശനവും ഉണ്ടായി. യോഗത്തിൽ എൽ ഡി എഫ് അംഗങ്ങൾ വിയോജിപ്പ് അറിയിച്ചു എന്നായിരുന്നു എൽ ഡി എഫ് പുറത്തു പറഞ്ഞിരുന്നത്. എന്നാൽ ഒരാൾ പോലും വിയോജിച്ചില്ലെന്നു മാത്രമല്ല, വർധനവ് അനിവാര്യം എന്ന നിലയിലാണ് അഭിപ്രായം പറഞ്ഞത് എന്...
Local news

താലൂക്ക് ആശുപത്രിയിൽ സേവന നിരക്ക് വർധന: ഡി വൈ എഫ് ഐ തിരൂരങ്ങാടി നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

തിരൂരങ്ങാടി: താലൂക് ആശുപത്രിയിൽ വിവിധ സേവന നിരക്കുകൾ കുത്തനെ വർധിപ്പിച്ച് സാധാരണക്കാരെ കഷ്ടത്തിലാക്കുന്ന നഗരസഭയുടെ ജനദ്രോഹ തീരുമാനം പിൻവലിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിവൈഎഫ്ഐ തിരുരങ്ങാടി ഈസ്റ്റ്, വെസ്റ്റ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. നഗരസഭ അധികൃതർക്ക് നിവേദനം നൽകുന്നതിനുവേണ്ടി ഡിവൈഎഫ്ഐ പ്രവർത്തകരെ നഗരസഭയിലേക്ക് എസ്ഐയുടെ നേതൃത്വത്തിൽ കടത്തിവിടാൻ വിസമ്മതിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. സിപിഐഎം നേതാക്കന്മാരുടെ ഇടപെടലിനെ തുടർന്ന് രംഗം ശാന്തമായി. പ്രതിഷേധ മാർച്ച് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പി വി അബ്ദുൽ വാഹിദ് ഉദ്ഘാടനം ചെയ്തു. ടി ഹമീദ്അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി മെമ്പർ എം പി ഇസ്മായിൽ, ഇ പി മനോജ്, കെ പി ബബീഷ്, കമറുദ്ദീൻ കക്കാട്, പി പി നിധീഷ്, എം സഹീർ, എന്നിവർ സംസാരിച്ചു. ഡി വൈ എഫ് ഐ പ്രവർത്തകരും പോലിസും തമ്മിൽ ഉണ്ടായ സംഘർഷം ...
Local news

സേവന നിരക്ക് വർധന: എ ഐ വൈ എഫ് താലൂക്ക് ആശുപത്രിയിലേക്ക് മാർച്ച് നടത്തി.

തിരൂരങ്ങാടി: താലൂക്ക് ഹോസ്പിറ്റലിനോട് കാണിക്കുന്ന കുറ്റകരമായ അനാസ്ഥ മുൻസിപ്പൽ അധികൃതർ അവസാനിപ്പിക്കണമെന്നും, ഹോസ്പിറ്റലിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും എച്ച്.എം.സി കമ്മിറ്റിയുടെ സേവന വർദ്ധനവ് തീരുമാനം പുനർ പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി താലൂക്ക് ഹോസ്പിറ്റലിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. തൃക്കുളം സ്കൂൾ പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് ഹോസ്പിറ്റൽ കവാടത്തിന് മുൻപിൽ തിരൂരങ്ങാടി എസ്.ഐ എം.ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മാർച്ച് തടഞ്ഞു. സേവനങ്ങൾക്ക് നിരക്ക് വർദ്ധിപ്പിക്കാനുള്ള എച്ച്.എം.സി യുടെ തീരുമാനം പുനർ പരിശോധിക്കുക.ഹോസ്പിറ്റലിൽ സ്ഥിരം സൂപ്രണ്ടിനെ നിയമിക്കുക.ജനറൽ, സ്പെഷ്യാലിറ്റി ഒ.പി യിൽ ഡ്യൂട്ടി ഡോക്ടർ.മാരുടെ മുഴുവൻ സമയ സേവനവും ഉറപ്പ് വരുത്തുക.ഹോസ്പിറ്റൽ കോംബൗഡിൽ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത് നിർത്തലാ...
error: Content is protected !!