Tag: Shameer payyanangadi

അഡ്വ ഷമീർ പയ്യനങ്ങാടി സി പി എമ്മിൽ ചേർന്നു
Politics

അഡ്വ ഷമീർ പയ്യനങ്ങാടി സി പി എമ്മിൽ ചേർന്നു

മലപ്പുറം: ഐഎൻഎല്ലിൻ്റെ യുവജന സംഘടനയായ നാഷണൽ യൂത്ത് ലീഗ് (എൻവൈഎൽ) സംസ്ഥാന പ്രസിഡന്റ് ആയിരുന്ന അഡ്വ. ഷമീർ പയ്യനങ്ങാടി സിപിഎമ്മിൽ ചേർന്നു. സിപി എം ജില്ലാ കമ്മിറ്റി ഓഫീസിൽവച്ച് ജില്ലാ സെക്രട്ടറി വി പി അനിൽ ഷാളണിയിച്ച് സ്വീകരിച്ചു. ഐഎൻഎൽ സംസ്ഥാന കമ്മിറ്റിയംകൂടിയാണ്. ഐ എൻ എൽ പിളർപ്പിൽ അഹമ്മദ് ദേവർ കോവിൽ, ഖാസിം ഇരിക്കൂർ വിഭാഗത്തിനൊപ്പമായിരുന്ന ഷമീർ നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് ആയിരുന്നു. ഈയിടെ അഹമ്മദ് ദേവർകോവിൽ ഉൾപ്പെടെയുള്ള ഐ എൻ എൽ നേതാക്കൾക്കെതിരെ കോടികളുടെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഐ എൻ എൽ സംസ്ഥാന കമ്മിറ്റിയിൽ കണക്ക് ചോദിച്ചതിന് ചില നേതാക്കൾ കയ്യേറ്റം ചെയ്തതായി ഇദ്ദേഹം പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു. തുടർന്ന് ഐ എൻ എല്ലിൽ നിന്ന് രാജി വെക്കുകയായിരുന്നു. പിഡിപി യുടെ വിദ്യാർഥി വിഭാഗമായ ഐ എസ് എഫ് സംസ്ഥാന പ്രസിഡന്റ് ആയാണ് പൊതുരംഗത്ത് അറിയപ്പെട്ടത്. മികച്ച വാഗ്മി കൂടി ആയിരുന്നു. പിഡി...
error: Content is protected !!