തിരൂരങ്ങാടി നഗരസഭ ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിന്റെ മറവിൽ മണ്ണ് കടത്ത്: അന്വേഷിക്കാൻ ഉത്തരവ്
റീജണൽ ജോയിന്റ് ഡയറക്ടക്ക് അന്വേഷണത്തിന് ഉത്തരവ് നൽകി നഗരകാര്യ ഡയക്ടർ.
തിരൂരങ്ങാടി: നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് നിർമാണത്തിന്റെ മറവിൽ അനധികൃതമായി മണ്ണ് കടത്തിയതുമായി ബന്ധപ്പെട്ട പരാതിയിൽ റീജണൽ ജോയിന്റ് ഡയറക്റോട് അന്വേഷണത്തിന് ഉത്തരവിട്ട് നഗരകാര്യ ഡയറക്ടർ.
നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് നിർമാണത്തിന്റെ മറവിൽ രാത്രിയിൽഅനധികൃതമായി മണ്ണ് കടത്തികൊണ്ട് പോകുന്നതിനിടെ എ.ഐ.വൈ.എഫ് പ്രവർത്തകർ ഒരു ജെസിബിയും രണ്ട് ടിപ്പറുകളും പിടികൂടി പോലീസിൽ ഏൽപിക്കുകയും ജില്ലാ ജിയോള ജസ്റ്റിന് രേഖാമൂലം പരാതി നൽകുകയും ചെയ്തിരുന്നു.
പിന്നീട് പരിശോധനക്ക് എത്തിയ ജിയോളജി വകുപ്പ് മണ്ണ് കടത്ത് സ്ഥിതീകരിക്കുകയും നഗരസഭ സെക്രട്ടറിക്ക് 18400 രൂപ പിഴ അടക്കാൻ ഉത്തരവാകുകയും ചെയ്തു.
പിഴ ത്തുക പൊതു ഫണ്ടിൽ നിന്നും അടവാക്കിയതിനെ തുടർന്ന് മണ്ണ് കടത്ത് മൂലം സർക്കാറിനുണ്ടായ ധന നഷ്ടം തിരിച്ച് പിടിക്കുന്നതിനും മണ്ണ് കടത്തിന് കൂട്ട് നിന...