Tuesday, August 26

Tag: Soudi jizan

നാട്ടിലേക്ക് തുടർചികിത്സക്ക് വരാനിരിക്കെ മുന്നിയൂർ സ്വദേശി മരിച്ചു
Gulf

നാട്ടിലേക്ക് തുടർചികിത്സക്ക് വരാനിരിക്കെ മുന്നിയൂർ സ്വദേശി മരിച്ചു

മുന്നിയൂർ : ജിസാനിലെ ബെയ്ശിലെ മതാലിൽ മൂന്നിയൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മൂന്നിയൂർ ചുഴലി സ്വദേശി കുന്നുമ്മൽ മുഹമ്മദ് (53)ആണ് മരിച്ചത്. പ്രമേഹവുമായി ബന്ധപ്പെട്ട് വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം. ജിദ്ദയിലും ജിസാനിലുമായി 32 വർഷം ജോലി ചെയതു. രണ്ടര വർഷം മുമ്പാണ് നാട്ടിൽ പോയി മടങ്ങിയെത്തിയത്. കുന്നുമ്മൽ കുഞ്ഞി ഹസ്സൻ-കല്ലാക്കൽ സൈനബ ദമ്പതികളുടെ പുത്രനാണ്. ഭാര്യ: അസ്മാബി. മക്കൾ: ജെസി, ഫെമീന, ജവാദ്, ശഹൽ. മരുമക്കൾ: ജാസിം കോണിയത്ത് പരപ്പനങ്ങാടി, സൈഫുദ്ദീൻ ഓമച്ചപ്പുഴ. ബെയ്ഷ് ജനറൽ ആശുപത്രിയിലുള്ള മൃതദേഹം ജിസാനിൽ സംസ്‌കരിക്കും. അനന്തര നടപടികൾക്കായി ജിസാൻ കെ എം സി സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റും ഇന്ത്യൻ കമ്യൂണിറ്റി സോഷ്യൽ വെൽഫെയർ മെമ്പറുമായ ഹാരിസ് കല്ലായി, ബെയ്ഷ് കെ എം സി സി നേതാക്കളായ ജമാൽ കമ്പിൽ, ശമീൽ മുഹമ്മദ് വലമ്പൂർ, യാസിർ വാൽക്കണ്ടി എന്നിവർ രംഗത്തുണ്ട്....
error: Content is protected !!