താഴെച്ചിന യൂത്ത് ക്ലബ് ആദരവ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു
തിരുരങ്ങാടി ; തിരുരങ്ങാടി താഴെചിന യൂത്ത് ക്ലബ്ബ് സംഘടിപ്പിച്ച ആദരവ് 2022 തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉൽഘാടനം ചെയ്തു. ചടങ്ങിൽ നജീബ് മുർകത്ത് അധ്യക്ഷത വഹിച്ചു. മലപ്പുറംനെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് കോർഡിനേറ്റർ ഡി ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.
വാർത്തകൾ യഥാസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/CboqpzBeyii4Dx5wCvgyLd
നെഹ്‌റു യുവകേന്ദ്രയുടെ സൈക്കിൾ ഡേയുമായി ബന്ധപ്പെട്ടുള്ള ജില്ലാതല സർട്ടിഫിക്കറ്റ് വിതരണവും, പ്രദേശത്തെ 24,25,26,27 ഡിവിഷനുകളിലെ എസ് എസ് എൽ സി , പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുളള മെമെന്റോ വിതരണവും, പരിസ്ഥിതി ദിന ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും ചടങ്ങിൽ വെച്ച് മന്ത്രി നിർവ്വഹിച്ചു. തിരൂരങ്ങാടി മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാലക്കൽ ബാവ, കൗൺസിലർമാരായ കാലൊടി സുലൈഖ, അലിമോൻ തടത്തിൽ, ആബ...