Sunday, December 21

Tag: State championship

Sports

സന്തോഷ് ട്രോഫി; ചാമ്പ്യന്‍ഷിപ്പ് മാറ്റിവെച്ചു. പുതിയ തിയ്യതി ഏപ്രില്‍ മാസം മൂന്നാം വാരം മുതല്‍

രാജ്യത്ത് കോവിഡ് സാഹചര്യം മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് മാറ്റിവെക്കുന്നതായി സന്തോഷ് ട്രോഫി സംഘടക സമിതി അറിയിക്കുന്നു. അടുത്ത മാസം ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 6 വരെ മഞ്ചേരി പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലായി ആണ് ടൂര്‍ണമെന്റ് നടത്താന്‍ തീരുമാനിച്ചിരുന്നത്. കോവിഡ് കേസുകള്‍ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡേഷനന്‍ കേരള സര്‍ക്കാറുമായി കൂടി അലോചിച്ചാണ് മാറ്റിവെക്കുന്ന വിവരം അറിയിച്ചത്.ഫെബ്രുവരി മൂന്നാം വാരം സ്ഥിതിഗതികള്‍ വിലയിരുത്തി പുതിയ തീയ്യതി പ്രഖ്യാപിക്കും. ഏപ്രില്‍ മൂന്നാം വാരം ആരംഭിച്ച് മെയ് ആദ്യ വാരം അവസാനിക്കുന്ന രീതിയില്‍ ടൂര്‍ണമെന്റ് നടത്താനാണ് നിലവില്‍ ആലോചിക്കുന്നത്. ടൂര്‍ണമെന്റ് മാറ്റി വെച്ചെങ്കിലും ഗ്രൗണ്ടിലെ പല്ലുകളുടെ പരിപാലനവും അനുബന്ധ പ്രവര്‍ത്തികളു...
error: Content is protected !!