Tuesday, January 20

Tag: Student accident

കുറ്റിപ്പുറത്ത് സ്കൂട്ടറിൽ ബസിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
Accident

കുറ്റിപ്പുറത്ത് സ്കൂട്ടറിൽ ബസിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കുറ്റിപ്പുറം: വിദ്യാർഥിനികൾ സഞ്ചരിച്ച സ്കൂട്ടറിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ് തട്ടി ഒരു വിദ്യാർത്ഥി നി മരിച്ചു. മറ്റൊരാൾ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. ദേശീയപാതയിൽ 66ലെ കുറ്റിപ്പുറം താലൂക്ക് അശുപത്രിക്ക് സമീപം ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. നിലമ്പൂർ എടക്കര സ്വദേശിനി ഫാത്തിമ റിഫ (20)യാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഇരിമ്പിളിയം വെണ്ടല്ലൂർ സ്വദേശിനിയായ തറക്കൽ നൂറുൽ അമിൻറെ മകൾ ആയിഷ ദിൽസ (20) അത്ഭുതകരമായി രക്ഷപ്പെട്ടു. കുറ്റിപ്പുറം അശുപത്രിപടിക്ക് സമീപത്ത് ദേശീയപാതയുടെ പണി പുരോഗമിക്കുന്ന സ്ഥലത്ത് വച്ച് പെൺകുട്ടികൾ സഞ്ചരിച്ച സ്കൂട്ടറിൽ കർണ്ണാടകയിൽ നിന്നുള്ള അയ്യപ്പ‌ഭക്തർ സഞ്ചരിച്ച ബസ് തട്ടുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ മറിയുകയും റിഫയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയുമായിരുന്നു. എടക്കരയിൽ നിന്നും സ്കൂട്ടറിൽ തൃശൂരിലേക്ക് പോകുകയായിരുന്നുപെൺകുട്ടികൾ. റിഫയുടെ മൃതദേഹം കുറ്റിപ്പുറം താലൂക്ക് ...
Accident

ഓരാടം പാലത്ത് ബൈക്ക് അപകടം, വിദ്യാർത്ഥി മരിച്ചു

മങ്കട.  തിരൂർക്കാട്  ഓരാടം പാലത്ത് ബൈക്ക് അപകടത്തിൽ പെട്ട്  അരിപ്ര സ്കൂൾ പടി സ്വദേശിയായ വിദ്യാർഥി മരണപെട്ടു. അരിപ്ര സ്കൂൾ പടിയിൽ താമസിക്കുന്ന പട്ടാണി സലീം മകൻ റിൻഷിനാണ് (ഇച്ചാവ 21)  മരണപെട്ടത്. ഇന്നലെ രാത്രി 11.30 മണിക്കാണ് അപകടം സംഭവിച്ചത്. പെരിന്തൽമണ്ണ എം ഇ എസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ മൂന്നാം വർഷ വിദ്യാർത്ഥിയാണ്. മാതാവ് ഹഫ്സത്ത്. സഹോദരി റിൻഷ. ...
Accident

വെന്നിയൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദേശീയപാത 66 വെന്നിയൂർ പെട്രോൾ പമ്പിനടുത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരപരിക്ക്. കോട്ടക്കൽ ഇരിങ്ങല്ലൂർ സ്വദേശി എം.റസ്‌ലാൻ മുഹമ്മദ് (20) ന് ആണ് പരിക്കേറ്റത്. അദ്ദേഹത്തെ കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. തലക്ക് ഗുരുതരമായ പരിക്കാണ്.
error: Content is protected !!