Tag: Super league

പരപ്പിൽപാറ യുവജന സംഘം സൂപ്പർ ലീഗ് ഫുട്ബോൾ മത്സരങ്ങൾക്ക് തുടക്കമായി
Sports

പരപ്പിൽപാറ യുവജന സംഘം സൂപ്പർ ലീഗ് ഫുട്ബോൾ മത്സരങ്ങൾക്ക് തുടക്കമായി

പരപ്പിൽപാറ : ഫുട്ബോൾ മത്സരങ്ങൾക്ക് പ്രോത്സാഹനവും പുതിയ കായിക താരങ്ങളെ വാർത്തെടുക്കുന്നതിന്റെയും ഭാഗമായി പരപ്പിൽപാറ യുവജന സംഘം വർഷംതോറും വേനൽ അവധിയിൽ നടത്തിവരുന്ന സൂപ്പർ ലീഗ് ഫുട്ബോൾ മത്സരങ്ങൾക്ക് വലിയോറ പാടം ഫുട്ബോൾ മൈതാനത്ത് തുടക്കമായി. 4- ടീമുകളിലായി 60 കായിക താരങ്ങൾ പങ്കെടുക്കുന്ന ഫുട്ബോൾ മത്സരങ്ങളുടെ ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ടി.പി.എം ബഷീർ നിർവ്വഹിച്ചു. വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഹസീന ഫസൽ മുഖ്യാതിഥിയായി പങ്കെടുത്തു. ക്ലബ്ബ് രക്ഷാധികാരി എ.കെ.എ നസീർ , കെ.പി ഫസൽ, സഹീർ അബ്ബാസ് നടക്കൽ, അസീസ് കൈപ്രൻ തുടങ്ങി മറ്റു ക്ലബ്ബ് ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. ...
error: Content is protected !!