അവാർഡ് വിവാദം; മുൻ ചെയർപേഴ്സണ് മറുപടിയുമായി മുസ്ലിം ലീഗ്
തിരൂരങ്ങാടി: നഗരസഭക്ക് ലഭിച്ച സ്വരാജ് അവാർഡിന്റെ അവകാശ തർക്കത്തിൽ മറുപടിയുമായി മുസ്ലിം ലീഗ് കമ്മിറ്റി. 2020-21 വർഷത്തെ പ്രവർത്തനം പരിഗണിച്ചു സംസ്ഥാന സർക്കാർ ആരംഭിച്ച സ്വരാജ് പുരസ്കാരം സംസ്ഥാന തലത്തിൽ തിരൂരങ്ങാടി ക്ക് രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. എന്നാൽ ഈ അവാർഡ് , കഴിഞ്ഞ ഭരണ സമിതിയുടെ പ്രവർത്താന ത്തിന് ലഭിച്ച അംഗീകരമാണെന്നും പുതിയ ഭരണ സമിതി മറ്റുള്ളവർക്ക് അവകാശപ്പെട്ടത് തട്ടിയെടുക്കുക ആണെന്നും മുൻ ചെയർപേഴ്സൻ കെ.ടി.റഹീദ ആരോപിച്ചിരുന്നു. അവാർഡ് വിവരം മുൻ ഭരണസമിതിക്ക് നേതൃത്വം കൊടുത്ത ആൾ എന്ന നിലക്ക് തന്നെ അറിയിക്കാനുള്ള മര്യാദപോലും കാണിച്ചില്ലെന്നും അവാർഡ് തങ്ങളുടേതാക്കി മാറ്റാനാണ് നിലവിലെ ഭരണസമിതി ശ്രമിച്ചതെന്ന്ഉം ഇവർ ആരോപിച്ചിരുന്നു. ഇതിന് മറുപടി ആയാണ് മുസ്ലിം ലീഗ് കമ്മിറ്റി രംഗത്തെത്തിയത്. അവാർഡ് നിലവിലെ. ഭരണ സമിതിക്ക് ലഭിച്ചതാണ് എന്നു കമ്മിറ്റി പറഞ്ഞു. കഴിഞ്ഞ 5 വർഷം ഭരണമുണ്ടായപ്പോൾ ഈ ആവേശ...