താനൂരില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ നാട്ടിലെത്തിച്ചു ; സ്വീകരിച്ച് മാതാപിതാക്കളും ബന്ധുക്കളും ; പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍
താനൂര്‍ : താനൂരില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ നാട്ടിലെത്തിച്ചു. ഇരുവരെയും മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്നാണ് സ്വീകരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് സ്‌കൂളില്‍ പരീക്ഷയെഴുതാന്‍ പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ താനൂര്‍ സ്വദേശിനികളായ പ്ലസ്ടു വിദ്യാര്‍ത്ഥിനികളെ കാണാതായത്. മുംബൈ - ചെന്നൈ എഗ്മേര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ലോണാവാലയില്‍ വെച്ചാണ് റെയില്‍വേ പൊലീസ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. കുട്ടികള്‍ക്കൊപ്പം മുംബൈ വരെ സഞ്ചരിച്ച യുവാവ് നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.
ദിവസങ്ങള്‍ക്ക് മുമ്പാണ് പ്ലസ്ടു വിദ്യാര്‍ത്ഥികളായ പെണ്‍കുട്ടികള്‍ നാടുവിട്ടത്. പരീക്ഷയെഴുതാന്‍ പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ താനൂര്‍ സ്വദേശിനികളായ പ്ലസ്ടു വിദ്യാര്‍ത്ഥിനികള്‍ സ്‌കൂളില്‍ എത്താതിരുന്നതോടെ വീട്ടിലേക്ക് വിളിച്ചു ചോദിച്ചപ്പോഴാണ് കാണാതായെന്ന വിവരം അറിയുന്നത്. മൂന്നാം തീയതി ഇരുവരും സ്‌ക...