Tag: Tanur muncipality

താനൂർ നഗരസഭയുടെ പുതിയ ബസ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്തു; സിപിഎമ്മും ബിജെപിയും വിട്ടു നിന്നു
Local news

താനൂർ നഗരസഭയുടെ പുതിയ ബസ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്തു; സിപിഎമ്മും ബിജെപിയും വിട്ടു നിന്നു

താനൂർ : നഗരസഭയുടെ പുതിയ ബസ് സ്റ്റാൻഡ് നഗരസഭാധ്യക്ഷൻ പി.പി. ഷംസുദ്ദീൻ നാടിന്‌ സമർപ്പിച്ചു. ഉദ്ഘാടനത്തിനു മുന്നോടിയായി തെയ്യാല റോഡ് ജങ്ഷനിൽനിന്ന്‌ ആരംഭിച്ച ഘോഷയാത്ര നഗരം ചുറ്റി പുതിയ സ്റ്റാൻഡിൽ സമാപിച്ചു. താനൂരിലെ പ്രമുഖ വസ്ത്രവ്യാപാരിയായിരുന്ന പരേതനായ എ.പി. ബാപ്പു ഹാജിയുടെ മകൾ സി.പി. ആയിഷ അബൂബക്കർ 2012-ൽ 50 വർഷത്തേക്ക് പാട്ടത്തിന് നഗരസഭയ്ക്ക് വിട്ടുനൽകിയ 60 സെന്റ് ഭൂമിയിലാണ് ബസ്‌ സ്റ്റാൻഡ് നിർമിച്ചത്. പൂതേരി കുഞ്ഞിബാവു ബസ് സ്റ്റാൻഡിലേക്കുള്ള വഴിക്ക് വേണ്ടി ഒന്നരസെന്റ് ഭൂമിയും സൗജന്യമായി വിട്ടുനൽകി. ഭൂമി വിട്ടുനൽകിയ സി.പി. ആയിഷ അബൂബക്കർ, മുൻ പഞ്ചയത്ത് പ്രസിഡന്റ് എം.പി. അഷറഫ്, മുൻ വൈസ് ചെയർമാൻ സി. മുഹമ്മദ് അഷറഫ്, കുന്നത്തേരി അബ്ദുസ്സമദ്, കെ.കെ. ഭരതൻ, ചെറിയേരി സിദ്ധീഖ്, ഹംസ ബാവ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഉദ്‌ഘാടനചടങ്ങിൽ ഉപാധ്യക്ഷ സി.കെ. സുബൈദ അധ്യക്ഷത വഹിച്ചു. സി.പി.എമ്മും ബി.ജെ.പി.യും ...
Local news

താനൂര്‍ – തെയ്യാല മേല്‍പ്പാലം പ്രവൃത്തി: ട്രാഫിക് ക്രമീകരണങ്ങള്‍ ഒരുക്കാന്‍ തീരുമാനം

താനൂര്‍ - തെയ്യാല റെയില്‍വെ മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് റെയില്‍വെ ഗേറ്റ് അടച്ചിടുന്നതിന് മുന്നോടിയായി ട്രാഫിക് ക്രമീകരണങ്ങള്‍ ഒരുക്കാന്‍ കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. റെയില്‍വെ ഗേറ്റ് അടച്ചിടുന്നത് യാത്രക്കാരെ അറിയിക്കാന്‍ എല്ലാ ജംഗ്ഷനുകളിലും ഡൈവെര്‍ഷന്‍ ബോര്‍ഡ് സ്ഥാപിക്കണം. റെയില്‍വെ മേല്‍പാലം പൈലിംഗ് പ്രവൃത്തി സമയത്ത് റെയില്‍വെ ഗേറ്റ് അടച്ചിടുന്നതിനും പൈലിംഗ് പ്രവൃത്തി പൂര്‍ത്തിയായതിനു ശേഷം ചെറിയ വാഹനങ്ങള്‍ കടത്തിവിടുന്നതിനും തീരുമാനമായി. തെയ്യാല ഭാഗത്തു നിന്ന് വരുന്ന ബസുകള്‍ക്കും ഓട്ടോകള്‍ക്കും കാട്ടിലങ്ങാടി റോഡില്‍ പാര്‍ക്കിങ് സൗകര്യമൊരുക്കാനും ഗുഡ്സ് വാഹനങ്ങളുടെ പാര്‍ക്കിങ് പ്രശ്ന പരിഹാരത്തിനായി താനൂര്‍ നഗര സഭാ ചെയര്‍മാന്‍, പോലീസ് അധികൃതര്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍ എന്നിവരുടെ യോഗം വിളിക്കാനും തീരുമാനിച്ചു. നിലവിലുള്...
error: Content is protected !!