Tag: test cricket

ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു യുഗം കൂടി അവസാനിക്കുന്നു ; രോഹിതിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് കിംഗ് കൊഹ്ലി
Sports

ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു യുഗം കൂടി അവസാനിക്കുന്നു ; രോഹിതിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് കിംഗ് കൊഹ്ലി

ദില്ലി : ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ താരം വിരാട് കോലി. ഇതോടെ ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു യുഗം കൂടി അവസാനിക്കുകയാണ്. ഒരു പതിറ്റാണ്ടിലധികമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നെടുന്തൂണായ സൂപ്പര്‍താരം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ടെസ്റ്റില്‍ നിന്ന് വിരമിക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ട്വന്റി20 ലോകകപ്പ് നേട്ടത്തോടെ ട്വന്റി20 ക്രിക്കറ്റിനോടും വിടപറഞ്ഞ 37കാരനായ വിരാട് കോലിയെ ഇനി രാജ്യാന്തര ക്രിക്കറ്റില്‍ കാണാനാകുക ഏകദിന ക്രിക്കറ്റില്‍ മാത്രം. രണ്ടാഴ്ച മുമ്പാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കാനുള്ള സന്നദ്ധത ബിസിസിഐയെ അറിയിച്ചത്. ഇംഗ്ലണ്ട് പരമ്പരയിലെങ്കിലും കളിക്കണമെന്ന് ബിസിസിഐ അഭ്യര്‍ത്ഥിച്ചെങ്കിലും വിരാട് കോലി ഇതിന് മറുപടി നല്‍കിയിരുന്നില്ല. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കു പിന്നാലെ കോലി കൂടി വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ, ...
error: Content is protected !!