Tag: Thennala panchayath

Local news

തെന്നല ജലനിധിയിലെ അഴിമതി അവസാനിപ്പിക്കുക: സിപിഎം പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി

തെന്നല ജലനിധി പദ്ധതി നടത്തിപ്പിലെ അഴിമതി അവസാനിപ്പിക്കുക. സർക്കാർ സർക്കുലറിനു വിരുദ്ധമായി ജലമിഷൻ പദ്ധതിയിലൂടെ വാട്ടർ കണക്ഷന് അധിക തുക ഈടാക്കുന്ന എസ്.എൽ. ഇസി നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.എം തെന്നല ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ തെന്നല ജലനിധി ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി. വാട്‌സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ.. https://chat.whatsapp.com/DJZgCD6FJxHCipEsk1vvvM തെന്നല ലോക്കൽ കമ്മറ്റി സെക്രട്ടറി സയ്യിദലി മജീദ് കെ.വി ഉൽഘാടനം ചെയ്തു. മച്ചിങ്ങൽ അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീധരൻ ഇല്ലാട്ട്, ടി.മുഹമ്മത് കുട്ടി, സി.കെ.കെ.കുഞ്ഞിമുഹമ്മദ്, എ.വി നിസാർ പ്രസംഗിച്ചു. സുബ്രഹ്മണ്യൻ പറമ്പേരി, കെ.വി. സലാം, വി.കെ. കരീം എന്നിവർ നേതൃത്വം നൽകി. തുടർന്ന് ജനങ്ങളിൽ നിന്നും ഒപ്പുശേഖരണം നടത്തിയ നിവേദനം പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി....
Local news

പൂക്കിപ്പറമ്പ്- അറക്കൽ റോഡ് പണി ഇതുവരെയും തുടങ്ങിയില്ല, ലീഗ്-സിപിഎം ആരോപണങ്ങൾ തുടരുന്നു

തെന്നല: പഞ്ചായത്തിലെ പ്രധാന റോഡായ പൂക്കിപ്പറമ്ബ്- അറക്കൽ- ഒഴുർ റോഡ് പണി തുടങ്ങാത്തത്തിൽ വ്യാപക പ്രതിഷേധം. റോഡ് റബ്ബറൈസ്ഡ് (ബി എം ആൻഡ് ബി സി) ചെയ്യുന്നതിനായി ഒരു വർഷം മുമ്പാണ് പൊളിച്ചത്. എന്നാൽ ഇതുവരെയും പണി തുടങ്ങിയിട്ടില്ല. പി കെ അബ്ദുറബ്ബ് തിരൂരങ്ങാടി എം എൽ എ ആയ സമയത്താണ് 2 ഘട്ടങ്ങളിലായി 1.99 കോടി രൂപ അനുവദിചിരുന്നത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് ആഘോഷപൂർവ്വം പ്രവൃത്തി ഉദ്‌ഘാടനം നടത്തി. പെരുമാറ്റ ചട്ടം നിലവിൽ വന്നതിനാൽ പ്രവൃത്തി തുടങ്ങാൻ കഴിഞ്ഞില്ല. ശേഷം പ്രവൃത്തി നടത്തുന്നതിനായി റോഡിന്റെ ഇരുവശത്തുമുള്ള കോണ്ക്രീറ്റുകൾ പൊളിച്ചു നീക്കി. ടാറിങ്ങിനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയെങ്കിലും മഴ പെയ്തതിനാൽ മുടങ്ങി പോയി. പിന്നീട് ഇതുവരെ പ്രവൃത്തി നടത്തിയിട്ടില്ല. പൊളിഞ്ഞ റോഡിലൂടെയാണ് ഇപ്പോൾ നാട്ടുകാരുടെ യാത്ര. ഇരു ഭാഗവും പൊളിഞ്ഞ റോഡ് മഴ പെയ്തതോടെ കൂടുതൽ പൊളിഞ്ഞു റോഡ് പൂർണമായും തകർന്ന സ്ഥ...
error: Content is protected !!