Tag: Theyyalingal ssmhss

താനൂർ ഉപജില്ലാ കലോത്സവം; തെയ്യാല സ്കൂൾ ചാമ്പ്യന്മാർ
Local news

താനൂർ ഉപജില്ലാ കലോത്സവം; തെയ്യാല സ്കൂൾ ചാമ്പ്യന്മാർ

നന്നമ്പ്ര : 4 ദിവസങ്ങളിലായി നടന്ന താനൂർ ഉപജില്ല സ്കൂൾ കലോത്സവത്തിന് ഉജ്ജ്വല സമാപനം. കലോത്സവത്തിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി, ഹൈസ്കൂൾ സംസ്കൃതോത്സവം വിഭാഗങ്ങളിൽ ആതിഥേയരായ തെയ്യാലിങ്ങൽ എസ് എസ് എം എച്ച്എസ് സ്കൂൾ കിരീടം നേടി. വിജയികൾഹയർസെക്കൻഡറി വിഭാഗം എസ് എസ് എം എച്ച്എസ്എസ് തെയ്യാലിങ്ങൽ(276 പോയന്റ് ). എച്ച് എസ് ജനറൽ: എസ് എസ് എം എച്ച് എസ് എസ് ചെയ്യാലിങ്ങൽ (255പോയന്റ് ) യു പി : എ എം യു പി എസ് അയ്യായ (80 പോയന്റ് ) എൽ പി വിഭാഗം എ എം എൽ പി എസ് ചിലവിൽ (59 പോയന്റ് ) ഹൈസ്കൂൾ അറബിക് : ഡി ജി എച്ച് എസ് എസ് താനൂർ(87 പോയന്റ്) യുപി അറബിക് : എ എം യു പി എസ് അയ്യായ (59 പോയന്റ് ) എൽ പി അറബിക് : എ എം യു പി എസ് ജ്ഞാനപ്രഭ (29 പോയന്റ് ) യു പി സംസ്കൃതം: എ യു പി എസ് പെരിയാപുരം സെൻട്രൽ (85 പോയന്റ് ).സമാപന സമ്മേളനം എ ഇ ഒ ശ്രീജ.പി വി ഉദ്ഘാടനം ചെയ്തു. എ ഇ ഒ സുമ. ടി എസ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ മുഹമ്മദ് റാഫി.പി, ...
Entertainment

താനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് അരങ്ങുണർന്നു, ഇനി നാലു നാൾ തട്ടത്തലം കുന്നിൽ കലാവസന്തം

നന്നമ്പ്ര,: മുപ്പത്തിഅഞ്ചാമത് താനൂർ ഉപജില്ല സ്കൂൾ കലോത്സവത്തിന് തയ്യാലിങ്ങൽ എസ് എസ് എം എച്ച് എസ് സ്കൂളിൽ അരങ്ങുണർന്നു. ഇനി നാലു നാൾ കലയുടെ വർണ്ണ ദിനങ്ങൾ. കലോത്സവത്തിന്റെ ഉദ്ഘാടനം മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.പി രമേഷ് കുമാർ നർവഹിച്ചു. ഗായികയും ഐഡിയ സ്റ്റാർ സിംഗർ ഫൈനലിസ്റ്റുമായ തീർത്ഥ സത്യൻ മുഖ്യാതിഥിയായിരുന്നു. സംഘാടക സമിതി വൈസ് ചെയർമാൻ മൊയ്തീൻ കുട്ടി പച്ചായി ആദ്ധ്യക്ഷ്യം വഹിച്ചു. സ്കൂൾ മാനേജർ പി. മുഹമ്മദ് റാഫി മുഖ്യ പ്രഭാഷണവും ഉപഹാര സമർപ്പണവും നിർവ്വഹിച്ചു. താനൂർ എ ഇ ഒ മാരായ പി വി ശ്രീജ , ടി.എസ് സുമ , ബി പി സി കുഞ്ഞികൃഷ്ണൻ, സ്കൂൾ പ്രിൻസിപ്പൽ ബിജു അബ്രഹാം, പ്രധാനാധ്യാപകൻ എൻ. സി ചാക്കോ , എച്ച് എം ഫോറം കൺവീനർ ബിജു പ്രസാദ്, മാനേജ്മെൻ്റ് അസോസിയേഷൻ താനൂർ ഉപജില്ല സെക്രട്ടറി ഇസ്മായിൽ പൂഴിക്കൽ, എൻ വി മുസ്തഫ , നിലാവർണിസ, വിവിധ അധ്യാപക സംഘടന പ്രതിനിധികളായ റസാഖ് തെക്കയിൽ , റഹീം കുണ്ടൂർ...
Local news

താനൂർ ഉപജില്ലാ സ്കൂൾ കലോത്സവം 5 മുതൽ തെയ്യാലിങ്ങൽ സ്കൂളിൽ

താനൂർ: ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 5 -ന് തയ്യാലിങ്ങൽ സ്കൂളിൽ ആരംഭിക്കും. മുപ്പത്തിഅഞ്ചാമത് താനൂർ ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 5 , 6 , 7 , 8 തിയ്യതികളിൽ തയ്യാലിങ്ങൽ എസ് എസ് എം എച്ച് എസ് സ്കൂളിൽ വെച്ച് നടക്കും. പന്ത്രണ്ട് വേദികളിലായി ഏഴായിരത്തോളം കലാ പ്രതിഭകൾ പങ്കെടുക്കുന്ന കലോത്സവത്തിൻ്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നവംബർ 5 ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക് താനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.വി. ശ്രീജ പതാക ഉയർത്തും. വൈകീട്ട് 4 ന് കലോത്സവം മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി രമേശ് കുമാർ ഉദ്ഘാടനം ചെയ്യും. എസ് എം സി ചെയർമാൻ മൊയ്തീൻകുട്ടി പച്ചായി ആദ്ധ്യക്ഷ്യം വഹിക്കും. ഗായികയും സ്റ്റാർ സിംഗർ ഫൈനലിസ്റ്റുമായ കുമാരി തീർത്ഥ സത്യൻ മുഖ്യാതിഥിയായി പങ്കെടുക്കും. തിരൂരങ്ങാടി ഡി ഇ ഒ അനിത എം.പി , താനൂർ എ ഇ ഒ സുമ ടി എസ് , ബി.പി സി കുഞ...
Accident

കാണാതായ അധ്യാപകന്റെ മൃതദേഹം ബേപ്പൂർ തുറമുഖത്ത് കണ്ടെത്തി

തേഞ്ഞിപ്പലം : കാണാതായ അദ്ധ്യാപകന്റെ മൃതദേഹം ബേപ്പൂർ തുറമുഖത്ത് കണ്ടെത്തി. തേഞ്ഞിപ്പലം ചെനക്കലങ്ങാടി അരീപ്പാറ സ്വദേശിയും തെയ്യാലിങ്ങൽ എസ്എസ്എംഎച്ച്എസ് സ്കൂളിലെ ഹൈസ്‌കൂൾ വിഭാഗം അധ്യാപകനുമായ പടിക്കലിൽ പ്രശാന്ത് (51) ൻ്റെ മൃതദേഹമാണ് ചൊവ്വാഴ്ച വൈകിട്ട് നാലോടെ ബേപ്പൂർ തുറമുഖത്ത് അടിഞ്ഞത്. ഞായറാഴ്ച പകൽ ഒന്നോടെ മാതാവ് കല്യാണിയോടപ്പം സഹോദരി സുമയുടെ വള്ളിക്കുന്ന് ആനങ്ങാടിയിലുള്ള വീട്ടിലേക്ക് ഓട്ടോറിക്ഷയിൽ പോകുന്നതിനിടെ ഒലിപ്രംകടവ് പാലത്തിന് മുകളിൽ ഒരു കല്യാണത്തിന് പോകാനുണ്ടെന്ന് പറഞ്ഞ് പ്രശാന്ത് ഇറങ്ങി. അതിന് ശേഷം യാതൊരു വിവരം ഇല്ലാത്തതിനാൽ തിങ്കളാഴ്ച തേഞ്ഞിപ്പലം പോലീസിൽ പരാതി നൽകി. കേസെടുത്ത് അന്വേഷിക്കുന്നിടെയാണ് മൃതദേഹം ബേപ്പൂർ തുറമുഖത്ത് അടിഞ്ഞത്. ആളുകൾ വിവരമറിയിച്ചതിനെ തുടർന്ന് ബേപ്പൂർ തീരദേശ പോലീസ് സ്ഥലത്തെത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹ...
error: Content is protected !!