Tag: Tirur accident

കാർ ഡിവൈഡറിൽ ഇടിച്ചു ചെമ്മാട് സ്വദേശി മരിച്ചു
Accident

കാർ ഡിവൈഡറിൽ ഇടിച്ചു ചെമ്മാട് സ്വദേശി മരിച്ചു

തിരൂരങ്ങാടി : തിരൂരിൽ കാർ ഡിവൈഡറിൽ ഇടിച്ചു ചെമ്മാട് സ്വദേശി മരിച്ചു. ചെമ്മാട് സന്മനസ് റോഡ് കല്ലു പറമ്പൻ കുഞ്ഞീതു ഹാജിയുടെ മകൻ കുഞ്ഞിപ്പോക്കർ (56) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11 നാണ് അപകടം. വൈലത്തൂർ ഭാഗത്ത് നിന്നും വരുന്നതിനിടെ നിയന്ത്രണം വിട്ട് തിരൂർ ബസ് സ്റ്റാൻഡിന് മുമ്പിലുള്ള ട്രാഫിക്ക് സർക്കിളിലേക്ക് ഇടിചു കയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് കോട്ടക്കൽ സ്വകാര്യാശുപത്രിയിലായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ മരണപ്പെട്ടു. മയ്യിത്ത് തിരൂരങ്ങാടി വലിയ പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്തു. മകൻ: മുഹമ്മദ് ഷാഹുൽ ...
Accident

തിരൂരിൽ വാഹനാപകടം; കോഡൂർ സ്വദേശി മരിച്ചു

തിരൂർ : എൻ ഒ സി പടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മലപ്പുറം കോഡൂർ ചെമ്മൻകടവ് മൈലാഞ്ചി ഓഡിറ്റോറിയത്തിന്റെ അടുത്ത് താമസിക്കുന്ന കൊന്നോല സുബൈർ ഹാജിയുടെ മകൻ ഷഹീൻ (38) ആണ് മരിച്ചത്.
Accident

തിരൂരിൽ വാഹനാപകടം, ഓട്ടോ യാത്രക്കാരി മരിച്ചു

തിരൂർ : താഴെപാലത്ത് വാഹനാപകടം. ബസ്സും ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ ഒരു സ്ത്രീ മരിച്ചു. 3 ഓട്ടോ യാത്രക്കാർക്കും ബൈക്ക് യാത്രികനും പരിക്കേറ്റു. ചൊവ്വാഴ്ച വൈകുന്നേരം 4 30 നാണ് അപകടം. ഓട്ടോ യാത്രക്കാരിയായ തിരൂര്‍ പൂക്കയില്‍ സീന വില്ലയില്‍ ഷംസുദീന്റെ ഭാര്യ ലൈല (55) ആണ് മരണപ്പെട്ടത്. ഓട്ടോയിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓട്ടോയില്‍ യാത്ര ചെയ്യുകയായിരുന്ന മരുമകള്‍ നസീബ (31), ഇവരുടെ മക്കളായ ഷഹ്ഫിന്‍ (6), സിയാ ഫാത്തിമ (4), ഓട്ടോ ഡ്രൈവര്‍ നടുവിലങ്ങാടി ആനപ്പടി കണ്ണച്ചമ്ബാട്ട് മുജീബ് റഹ്മാൻ (40) എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 4.30 ഓടെ താഴെപാലം സ്റ്റേഡിയത്തിന് സമീപത്തു വെച്ചാണ് അപകടം. പരുക്കേറ്റവരെ തിരൂര്‍ ജി...
error: Content is protected !!