Tuesday, January 20

Tag: Tirur chamravattam

തിരൂർ സ്വദേശിയായ മെഡിക്കൽ വിദ്യാർഥി അർമേനിയയിൽ ബൈക്കപകടത്തിൽ മരിച്ചു
Accident

തിരൂർ സ്വദേശിയായ മെഡിക്കൽ വിദ്യാർഥി അർമേനിയയിൽ ബൈക്കപകടത്തിൽ മരിച്ചു

തിരൂർ : ഉക്രെയ്‌നിലെ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥി അര്‍മേനിയയില്‍ ബൈക്കപകടത്തില്‍ മരിച്ചു. തിരൂര്‍ ചമ്രവട്ടത്തെ പാട്ടത്തില്‍ മുഹമ്മദ് റാഫി-നസീറ ദമ്പതികളുടെ മകന്‍ മുഹമ്മദ് റിസ്‌വാന്‍(22) ആണ് ബൈക്ക് അപകടത്തില്‍ മരിച്ചത്. ഉക്രെയ്‌നിലെ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായ റിസ് വാന്‍ അര്‍മേനിയയിലേക്ക് വിസ ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ സംബന്ധമായ കാര്യത്തിന് പോയതായിരുന്നു. താമസ സ്ഥലത്തു നിന്നും നോമ്പുതുറക്ക് ഉള്ള വിഭവങ്ങള്‍ വാങ്ങാന്‍ പോകുന്നതിനിടെ വൈകുന്നേരം 6.30ന് ബൈക്ക് അപകടത്തില്‍ മരണപ്പെടുകയായിരുന്നു. സഹോദരങ്ങള്‍: റമീസ്(എന്‍ജിനീയര്‍), മുഹമ്മദ് സാമാന്‍(പ്ലസ്ടു വിദ്യാര്‍ത്ഥി). മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ കെ ടി ജലീല്‍ എംഎല്‍എ ഇടപെട്ട് നോര്‍ക്കയുടെ സഹായം തേടിയിട്ടുണ്ട്. ഖബറടക്കം പിന്നീട് ചമ്രവട്ടം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍....
error: Content is protected !!