വൈദ്യുതി പോസ്റ്റുകൾ കിട്ടാനില്ല, ആയിരത്തോളം അപേക്ഷകർ വൈദ്യുതിക്കായി കാത്തിരിക്കുന്നു.
മുസ്ലിം യൂത്ത് ലീഗ് കെ എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ക്ക് നിവേദനം നല്‍കി
തിരൂരങ്ങാടി: ഇലക്ട്രിക്ക് പോസ്റ്റ് ഓഫീസുകളിൽ ലഭ്യമല്ലാത്തത് കാരണം നിരവധി പേർ വൈദ്യുതി കണക്ഷന് വേണ്ടി കാത്തിരിക്കുന്നു. തിരൂരങ്ങാടി ഡിവിഷൻ ഓഫീസിന് കീഴിൽ മാത്രം 330 അപേക്ഷകരുണ്ട്. ഇവർക്കായി 1400 പോസ്റ്റുകൾ ആവശ്യമാണ്. ഇത്തരത്തിൽ തിരൂർ സർക്കിൾ ഓഫീസിന് കീഴിൽ ആയിരത്തോളം അപേക്ഷകരുണ്ട്. 5 മാസത്തോളമായി ഇലക്ട്രിക്ക് പോസ്റ്റുകൾ വന്നിട്ട്. മാസങ്ങളായി ഓഫീസുകൾ കയറി ഇറങ്ങുകയാണ് അപേക്ഷകർ. ഉദ്യോഗസ്ഥരും നിസ്സഹായാവസ്ഥ പറയുകയാണ്. സെൻട്രലൈസെഡ് പാർച്ചേഴ്‌സ് ആയതിനാൽ ഇവർക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്.
ഇലക്ട്രിക് പോസ്റ്റിന്റെ ലഭ്യത കുറവ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി കെ.എസ്.ഇ.ബി തിരൂരങ്ങാടി ഡിവിഷന്‍ ഓഫീസര്‍ക്ക് പരാതി നല്‍കി. തിരൂരങ്ങാടി ഡിവിഷന് കീഴില്‍ മാത്രം 350-ലേറെ സര്...