തിരൂരങ്ങാടി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ യുഎച്ച്‌ഐഡി കാര്‍ഡ് വിതരണോദ്ഘാടനം നടന്നു
തിരൂരങ്ങാടി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ഇ ഹെല്‍ത്ത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഓരോ വ്യക്തികള്‍ക്കും യൂ എച്ച് ഐ ഡി കാര്‍ഡ് നല്‍കുന്നതിന്റെ ഉദ്ഘാടനം സ്വന്തം പേരില്‍ യൂ എച്ച് ഐ ഡി കാര്‍ഡ് എടുത്ത് കൊണ്ട് തിരൂരങ്ങാടി നഗരസഭാ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി നിര്‍വഹിച്ചു. ചടങ്ങില്‍ ആശുപത്രി സൂപ്രണ്ട് ഡോ പ്രഭുദാസില്‍ നിന്നും യു എച്ച് ഐ ഡി കാര്‍ഡ് ചെയര്‍മാന്‍ ഏറ്റുവാങ്ങി.
യൂ എച്ച് ഐ ഡി, ആശുപത്രിയിലൂടെയുള്ള ഒരു രോഗിയുടെ യാത്ര ട്രാക്കുചെയ്യുന്നതിലും രേഖപ്പെടുത്തുന്നതിലും നിര്‍ണായക പങ്ക് വഹിക്കുന്നു. രോഗിയുടെ സന്ദര്‍ശന തീയതിയും സമയവും, സന്ദര്‍ശിച്ച വകുപ്പുകള്‍, പരിശോധനാ ഫലങ്ങള്‍, നടത്തിയ ഏതെങ്കിലും ചികിത്സകള്‍ അല്ലെങ്കില്‍ നടപടിക്രമങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഈ വിവരങ്ങള്‍, രോഗിയുടെ കൂടുതല്‍ സമഗ്രവും കൃത്യവുമായ മെഡിക്കല്‍ ചരിത്രം നിര്‍മ്മിക്കാന്‍ ഡോക്ടര്‍മാരെ സഹായിക്കുന്നു. ഇത്, മെഡിക്കല...