യുപിഐ ഇടപാട് ചെയ്യുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇന്ന് മുതല്‍ നടപ്പിലാക്കുന്ന ഈ മാറ്റങ്ങള്‍ അറിഞ്ഞിരിക്കുക
യുപിഐ ഇടപാട് ചെയ്യുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇന്ന് മുതല്‍ നടപ്പിലാക്കുന്ന ഈ മാറ്റങ്ങള്‍ അറിഞ്ഞിരിക്കുക. രാജ്യത്തെ യുപിഐ ഇടപാടുകള്‍ക്ക് ഇന്ന് മുതല്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുകയാണ്. വ്യാപാരികള്‍ക്കുള്ള പ്രതിദിന പേയ്മെന്റ് പരിധി 10 ലക്ഷം രൂപയായി ഉയര്‍ത്തി. ഇന്‍ഷൂറന്‍സ് അടക്കം തെരഞ്ഞെടുക്കപ്പെട്ട സെക്ടറുകളില്‍ മാത്രമാണ് മാറ്റങ്ങള്‍. ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ഒരു ദിവസത്തെ പരിധി 6 ലക്ഷമാക്കിയതായും നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) അറിയിച്ചു.
ഇന്ന് പുതിയ പരിധി പ്രാബല്യത്തില്‍ വന്നു. ഉയര്‍ന്ന തുകയുടെ ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ എളുപ്പവും സുരക്ഷിതവുമാക്കുകയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, വ്യക്തികള്‍ തമ്മിലുള്ള പണമിടപാടുകളുടെ പരിധി ഒരു ലക്ഷം രൂപയായി തുടരും.
പുതിയ മാറ്റം ബാധകമാകുന്ന മേഖലകള്‍
പുതിയ മാറ്റം ഇന്‍ഷുറന്‍സ്, ഓഹരി വിപണി, യാത...