റിയാദ് കെ.എം.സി.സി നാട്ടിലൊരു പെരുന്നാള്‍ നാളെ, ഒരു കോടിയോളം രൂപയുടെ ധനസഹായം വിതരണം ചെയ്യും
തിരൂരങ്ങാടി: റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റിയുടെ കുടുംബ സംഗമവും ധനസഹായ വിതരണവും വെള്ളിയാഴ്ച്ച നടക്കുമെന്ന് റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചെമ്മാട് താജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും അഞ്ഞൂറിലേറെ കുടുംബങ്ങള്‍ പങ്കെടുക്കും. മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ഉദ്ഘാടനം ചെയ്യും. മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, അഡ്വ.പി.എം.എ സലാം, എം എൽ എ മാരായ കെ.പി.എ മജീദ്, അഡ്വ.എന്‍ ഷംസുദ്ധീന്‍, മഞ്ഞളാംകുഴി അലി, കെ പി സി സി സെക്രട്ടറി വി.ടി ബല്‍റാം, അഡ്വ.വി.എസ്. ജോയ് മറ്റു പ്രമുഖരും പങ്കെടുക്കും. വൈകീട്ട് ഏഴ് മുതല്‍ പട്ടുറുമാന്‍ ഫെയിമുകളുടെ നേതൃത്വത്തില്‍ ഇശല്‍ വിരുന്നും അരങ്ങേറും.വെള്ളിയാഴ്ച്ച ഉച്ചക്ക് ശേഷം 2.30 മുതല...