Thursday, December 25

Tag: Vattappontha

ചെരുപ്പടി മലയിൽ ചുള്ളിപ്പാറ സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി
Accident

ചെരുപ്പടി മലയിൽ ചുള്ളിപ്പാറ സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി

വേങ്ങര : കണ്ണമംഗലം ചെരുപ്പടി മലയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുപ്പടി മലയിലേക്ക് പോകുന്ന വഴിയിൽ വട്ടപ്പൊന്ത ചേരേക്കാട്‌ എന്ന സ്ഥലത്താണ് സംഭവം. ബൈക്ക് താഴേക്ക് മറിഞ്ഞാണ് അപകടം എന്നു കരുതുന്നു. താഴെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സമീപത്ത് ബൈക്കും ഉണ്ട്. ബൈക്ക് അപകടത്തിൽ പെട്ട് താഴെ വീണാണ് മരിച്ചതെന്നാണ് നിഗമനം. കക്കാട് ചുള്ളിപ്പാറ സ്വദേശി തരി പറമ്പിൽ യാഹുവിന്റെ മകൻ ഫായിസ് (26) ആണ് മരണപ്പെട്ടതെന്നു നാട്ടുകാർ പറഞ്ഞു. ഇന്നലെ രാത്രി വീട്ടിൽ നിന്ന് പോയതാണ്. അവിടെ എന്തിന് പോയതാണെന്നതും അപകടം എപ്പോൾ സംഭവിച്ചതാണെന്നും വ്യക്തമായിട്ടില്ല. രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. വേങ്ങര പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഫായിസ് പെയിന്റ് പണിക്ക് പോയിരുന്ന ആളാണ്....
Accident

കണ്ണമംഗലത്ത് ടിപ്പർ ലോറി ഇടിച്ചു യുവാവ് മരിച്ചു

വേങ്ങര : കണ്ണമംഗലം വട്ടപ്പൊന്തയിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഇതര സംസ്ഥാനക്കാരണയ തൊഴിലാളി മരിച്ചു. ബീഹാർ സ്വദേശിയായ അജ്മൽ ഹുസൈൻ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. മലപ്പുറത്ത് ഹിറ്റാച്ചി വണ്ടിയിൽ ജോലി ചെയ്യുന്ന അജ്മൽ വട്ടപ്പൊന്തയിലെ സുഹൃത്തിന്റെ അടുത്തേക്ക് വന്നതായിരുന്നു. സുഹൃത്തിന്റെ ബൈക്കിൽ പരിസരം കാണാനായി പുറപ്പെടുമ്പോഴാണ് ടിപ്പർ ലോറിയുമായി ഇടിച്ചതെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ....
error: Content is protected !!