Sunday, August 17

Tag: Vava suresh

വാവ സുരേഷിന് വാഹനാപകടത്തില്‍ പരിക്ക്; മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
Accident

വാവ സുരേഷിന് വാഹനാപകടത്തില്‍ പരിക്ക്; മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം: വാവ സുരേഷിന് വാഹനാപകടത്തില്‍ പരിക്ക്. കൊല്ലം - തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയിലെ തട്ടത്തുമലയിലായിരുന്നു കാറും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. മുന്‍പില്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഭിത്തിയില്‍ ഇടിച്ച ശേഷം വാവയുടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതിന്റെ ആഘാതത്തിലാണ് വാവ സഞ്ചരിച്ച കാര്‍ ബസുമായി ഇടിച്ചത്.അപകടത്തില്‍ മുഖത്ത് പരിക്കേറ്റ വാവയെ 11.45 ഓടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിക്ക് ഗുരുതരമല്ല. ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്നു വാവ സുരേഷ്. കാര്‍ ഓടിച്ചിരുന്നയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്....
error: Content is protected !!