Tag: Velimukk ayurveda hospital

അധികൃതരുടെ അവഗണന; തിരൂരങ്ങാടി താലൂക്കിലെ ഏക ആയുർവേദ ആശുപത്രി തകർച്ചയിൽ
Local news

അധികൃതരുടെ അവഗണന; തിരൂരങ്ങാടി താലൂക്കിലെ ഏക ആയുർവേദ ആശുപത്രി തകർച്ചയിൽ

എം എൽ എ യുടെ ഉറപ്പ് പാഴ്‌വാക്കായി മൂന്നിയൂർ ∙ ഏതുനിമിഷവും അടർന്ന് തലയിൽ പതിക്കാവുന്ന സീലിങ്, പൊട്ടിപ്പൊളിഞ്ഞ തറ, കാലപ്പഴക്കത്താൽ തകർന്നുവീഴാറായ കെട്ടിടങ്ങൾ. വേനൽ കാലമായൽ വെള്ളമില്ല, ആവശ്യത്തിന് മരുന്നുമില്ല. വെളിമുക്ക് ആയുർവേദ ആശുപത്രി അസൗകര്യങ്ങൾക്കു നടുവിൽ. പടിക്കൽ പ്രവർത്തിക്കുന്ന ആയുർവേദ ആശുപത്രി പഴക്കം ചെന്ന കെട്ടിടത്തിലാണ് ഇപ്പോഴും. 1981ൽ ആണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. താലൂക്കിൽ കിടത്തിച്ചികിത്സാ സൗകര്യമുള്ള ആയുർവേദ ആശുപത്രിയാണ്.  20 കിടക്കകളുള്ള ആശുപത്രിയിൽ 5 പേവാർഡ് കിടക്കകളുമുണ്ട്.  3 സ്ഥിരം ഡോക്ടർമാരും എൻആർഎച്ച്എം പദ്ധതിയിൽ ഒരു ഡോക്ടറും അടക്കം 4 പേർ ഇവിടെയുണ്ട്. കൂടാതെ പ്രത്യേക പദ്ധതിയിൽ നേത്രവിഭാഗത്തിലും  മനോരോഗ വിഭാഗത്തിലും ഓരോ ഡോക്ടർമാർ ആഴ്ചയിൽ ഒരു ദിവസം ആശുപത്രിയിലെത്തുന്നുണ്ട്. ഉച്ചവരെയാണ് ഒപിയുള്ളത്. മുഴുവൻ സമയവും നഴ്സുമാരും ഉണ്ടാകും. ദിവസം നൂറ്റൻ...
error: Content is protected !!