Tag: Velimukk co operative bank

വെളിമുക്ക് ബാങ്കിന്റെ എ ടി എം കൗണ്ടർ ഉദ്‌ഘാടനം ചെയ്തു
Local news

വെളിമുക്ക് ബാങ്കിന്റെ എ ടി എം കൗണ്ടർ ഉദ്‌ഘാടനം ചെയ്തു

മുന്നിയൂർ : വെളിമുക്ക് സർവീസ് സഹകരണ ബാങ്ക് പുതുതായി ആരംഭിച്ച ATM കൗണ്ടർ ഉദ്ഘാടനം തിരുരങ്ങാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് കെ ടി സാജിത നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് കുന്നുമ്മൽ അബ്ദുൽ അസിസ് ആധ്യക്ഷത വഹിച്ചു.ബാങ്കിന്റെ പുതിയ ATM കാർഡ് വിതരണം ഉദ്ഘാടനം മൂന്നിയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എൻ എം സുഹറാബി നിർവഹിച്ചു.തിരുരങ്ങാടി അസിസ്റ്റന്റ് രജിസ്ട്രാർ പ്രഭാഷ്, പഞ്ചായത്ത്‌ വികസന സമിതി ആദ്യക്ഷ സി പി സുബൈദ, ബ്ലോക്ക്‌ മെമ്പർമാരായ ജാഫർ, സി ടി അയ്യപ്പൻ, ബാങ്ക് ഭരണസമിതി അംഗങ്ങളായ ഒ പി അസീസ്, വി അബ്ദുൽ ജലീൽ, സുന്ദരൻ, സലാം ടി കെ, രാജീവ്‌ സി കെ, ബക്കർ അലുങ്ങൽ, സുലൈഖ, ബിന്ദു, സംബന്ധിച്ചു. സെക്രട്ടറി വി കെ സുബൈദ സ്വാഗതവും വൈസ് പ്രസിഡന്റ് എം അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു. ...
Local news

വെളിമുക്ക് സർവീസ് സഹകരണ ബാങ്ക് എ.ടി.എം കൗണ്ടര്‍ ആരംഭിക്കുന്നു

തിരൂരങ്ങാടി: വെളിമുക്ക് സര്‍വീസ് സഹകരണ ബാങ്കിന്റെ എ.ടി.എം കൗണ്ടര്‍ ഉദ്ഘാടനം ബുധനാഴ്ച (ജൂലൈ 26) നടക്കുമെന്ന് ബാങ്ക് പ്രസിഡന്റ് കുന്നുമ്മല്‍ അസീസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 26-ന് മൂന്ന് മണിക്ക് വെളിമുക്ക് ബാങ്ക് കെട്ടിടത്തില്‍ നടക്കുന്ന എ.ടി.എം കൗണ്ടറിന്റെ ഉദ്ഘാടനം തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സാജിദ നിര്‍വ്വഹിക്കും. എ.ടി.എം കാര്‍ഡ് വിതരണോദ്ഘാടനം ചടങ്ങില്‍ മൂന്നിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സുഹ്‌റാബിയും നിര്‍വ്വഹിക്കും.നൂറ് വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന ബാങ്ക് നിരവധി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. 1922-ല്‍ ആരംഭിച്ച വെളിമുക്ക് സര്‍വീസ് സഹകരണ ബാങ്കില്‍ ഇത് വരെ 23000-ലേറെ ഗുണഭോക്താക്കളുണ്ട്. കാര്‍ഷിക മേഖലയിലും വിദ്യഭ്യാസ മേഖലയിലും നിരവധി സഹായ പദ്ധതികള്‍ നടത്തി വരുന്ന ഈ ബാങ്ക് കോവിഡ്, കൊറോണ, വെള്ളപ്പൊക്ക സമയങ്ങളിലെല്ലാം...
error: Content is protected !!